Image

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ വാര്‍ഷികം: ലേലംവിളി 

Published on 12 March, 2023
മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ വാര്‍ഷികം: ലേലംവിളി 



മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഫണ്ട് ശേഖരണാര്‍ഥം, ലേലം വിളി മഹാമഹത്തിന് തുടക്കം കുറിച്ചു. നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണിസ് കത്തോലിക്കാ പള്ളി അങ്കണത്തില്‍, ക്‌നാനായ കര്‍ഷകശ്രീ മല്‍സരാര്‍ഥിയായ ജെയിംസ് മണിമലയുടെ കൃഷിയിടത്തില്‍നിന്നും വിളവെടുത്ത മൂന്നരയടി നീളമുള്ള ചൊരയ്ക്ക വാശിയേറിയ ലേലംവിളിക്കൊടുവില്‍ പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍ വിളിച്ചെടുത്ത് ലേലം വിളികള്‍ക്ക് തുടക്കം കുറിച്ചു. രണ്ടാമത് ലേലം വിളിയില്‍, രണ്ടരയടി നീളമുള്ള ചൊരയ്ക്ക, സ്റ്റീഫന്‍ തെക്കേകൗന്നുംപാറയില്‍ വിളിച്ചെടുത്തു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പത്താം വാര്‍ഷികാലോഷങ്ങളുടെ ഭാഗമായി, എല്ലാ ഞായറാഴ്ചകളിലും, നോബിള്‍ പാര്‍ക്ക് പള്ളിയിലും ഫോക്‌നര്‍ പള്ളിയിലും ലേലം വിളിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത് . ഇടവകാംഗങ്ങള്‍ സ്വഭവനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന, ലേലം വിളി സാധനങ്ങള്‍, കൈക്കാരന്‍മാരായ ആശിഷ് സിറിയക് വയലിലിനെയോ, നിഷാദ് പുലിയന്നൂരിനെയോ, സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടിലിനെയോ, പാരിഷ് കൗണ്‍സില്‍ അംഗങ്ങളേയോ ഏല്‍പ്പിക്കണം.


നോബിള്‍ പാര്‍ക്ക് പള്ളിയില്‍ മനോജ് മാത്യൂ വള്ളിത്തോട്ടവും, ഫോക്‌നര്‍ പള്ളിയില്‍ സിജു അലക്‌സ് വടക്കേക്കരയും കോര്‍ഡിനേറ്റര്‍മാരായി, അവരുടെ നേതൃത്വത്തിലാണ് ലേലം വിളികള്‍ സംഘടിപ്പിക്കുന്നത്.

ഷിനോയ് സ്റ്റീഫന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക