Image

സമ്പന്നരെ സൃഷ്ടിക്കുന്ന വിധം ( കവിത : പ്രകാശൻ കരിവെള്ളൂർ )

Published on 11 October, 2022
സമ്പന്നരെ സൃഷ്ടിക്കുന്ന വിധം ( കവിത : പ്രകാശൻ കരിവെള്ളൂർ )

രാജാവ് കൽപ്പിച്ചു -
ജനതയെ മൊത്തം 
സമ്പന്നരാക്കണം. 

മന്ത്രി പറഞ്ഞു -
അതിന് കാക്കത്തൊള്ളായിരവും 
കുയിലയ്യായിരവും 
പരുന്തുപന്തീരായിരവും
കുരുവി
പതിനായിരവുംകോടി 
രൂപ വേണം .


രാജാവിന്റെ മുഖം വാടി -
പണം കൊടുത്തിട്ട് വേണ്ട. 

ഉടൻ മന്ത്രി - 
എങ്കിൽ നമുക്ക് 
ദാരിദ്ര്യരേഖ
ഭൂമധ്യരേഖയിൽ നിന്ന് 
മാറ്റി 
കീഴേ ധ്രുവത്തിലാക്കാം 


  • * വിദ്യാഭ്യാസത്തെക്കുറിച്ചല്ല.
  •  
  • POEM PRAKASHAN KARIVELLOOR
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക