വാഹപകടത്തെ തുടര്‍ന്ന് എട്ടു വര്‍ഷത്തോളമായി വീല്‍ ചെയറില്‍ തന്നെയായിരുന്നു നടന് ജഗതി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ജഗതിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴി കുടുംബങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നിറയ്ക്കുന്ന ജഗതിയുടെ പുതിയ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.
ഭാര്യ ശോഭയ്ക്കൊപ്പമുള്ള ജഗതിയുടെ പുതിയ ചിത്രങ്ങളാണിവ. എഴുന്നേറ്റ് നിന്ന് ശോഭയെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ചുംബനം നല്‍കുകയാണ് ജഗതി. ജഗതി ശ്രീകുമാര്‍ ഒഫീഷ്യല്‍ എന്ന വേരിഫൈഡ് അല്ലാത്ത അക്കൗണ്ടിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.