Image

കേരളത്തിലെ ആദ്യ ബോക്‌സിങ്‌ അക്കാദമി കൊല്ലത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചു

Published on 24 September, 2019
കേരളത്തിലെ ആദ്യ ബോക്‌സിങ്‌ അക്കാദമി കൊല്ലത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചു

സംസ്ഥാനത്തെ ആദ്യ ബോക്‌സിങ്‌ അക്കാദമി കൊല്ലം പെരിനാട്ടില്‍ ആരംഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെരിനാട്‌ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങിയ അക്കാദമി ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ നാടിന്‌ സമര്‍പ്പിച്ചു.

അന്താരാഷ്ട്ര നിലവാരത്തോടെയുള്ള ബോക്‌സിങ്‌ അക്കാദമി 25 ലക്ഷം രൂപ ചെലവിലാണ്‌ കൊല്ലം കുണ്ടറ മണ്ഡലത്തില്‍ സ്ഥാപിച്ചത്‌. 

ബോക്‌സിങ്‌ റിങ്ങില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മുന്‍ ലോക ചാമ്‌ബ്യന്‍ കെ.സി.ലേഖയുമായി ഏറ്റുമുട്ടി. ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നത നിലവാരമുള്ള പരിശീലനം നല്‍കി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയാണ്‌ അക്കാദമിയുടെ ലക്ഷ്യമെന്ന്‌ മന്ത്രി വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക