എവിടം വരെ നീ ഓടും?
കേവലം നിന്റെ നാമത്തിനു പകരം
'ശവം' എന്ന വാക്ക് ഉദ്ദരിക്കപ്പെടും-
നാള്‍വരെ...
ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
ഈ നിമിഷത്തെ പ്രണയിക്കണം
ചിറകുകള് വച്ച് സ്വപ്നങ്ങള്‍ പാറിക്കളിക്കുന്ന
മാനം മുട്ടെ പറക്കണം
കയ്യിലൊരു ആയുധമേന്തി നടക്കണം
നിന്റെ സ്വപ്നങ്ങള്‍ക്ക് വേലികെട്ടുന്ന
ചങ്ങലകളെ തകര്‍ക്കണം
നീ നിനക്കായ് ജീവിക്കുന്ന നാള്
നിന്റെ സ്വാതന്ത്ര്യം പിറക്കുന്നു