ഹൂസ്റ്റൺ: വടശ്ശേരിക്കര താന്നിക്കപുറത്തൂട്ട് പരേതനായ ടി.ഇ തോമസിന്റെ (തമ്പി സാർ) ഭാര്യ ഏലിയാമ്മ തോമസ് (റോസമ്മ സാർ - 86 വയസ്സ് ) നിര്യാതയായി. പരേത ഇടയാറന്മുള ചേമടത്ത് കുടുംബാംഗമാണ്. പരേത കുമരംപേരൂർ ഇഎഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ദീർഘവർഷങ്ങൾ സേവനമനുഷ്ഠിച്ചു.
മക്കൾ : ഈസൺ തോമസ് (സണ്ണി-ഹൂസ്റ്റൺ) ആനി ജോൺ (സാലി),മാത്യു തോമസ് (റോണി).
മരുമക്കൾ: റാന്നി നെല്ലിക്കമൺ വയറക്കുന്നിൽ റേച്ചൽ ഈസൺ (ഹൂസ്റ്റൺ) കുഴിക്കാല വലിയപറമ്പിൽ വടക്കേതിൽ ജോൺ വർഗീസ് (ജോസ്), തുമ്പമൺ തൊണ്ടൻവേലിൽ താവളത്തിൽ സീമാ മാത്യു.
കൊച്ചുമക്കൾ : ജസ്റ്റിൻ,ജെബിൻ,ജെസ്ലിൻ, ജെറിൻ, ജിജിൻ, ജോയൽ, കൃപ.
സംസ്കാര ശുശ്രൂഷകളും സംസ്കാരവും : ഏപ്രിൽ 21 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് വടശ്ശേരിക്കര സെന്റ് ജോൺസ് മാർത്തോമാ ദേവാലയത്തിൽ.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/6CuKOFLnnf8 ൽ ഉണ്ടായിരിയ്ക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്, ഈസൻ തോമസ് (സണ്ണി) - 409 995 7580, റോണി (ഇന്ത്യ) - 9207998582
റിപ്പോർട്ട് : ജീമോൻ റാന്നി