Image

'ചെന്നൈയില്‍ നിന്ന് മൈസൂര്‍ പാക്കും രണ്ടര കിലോ ചിപ്പ്‌സും വാങ്ങിക്കാതെ മടങ്ങി വരേണ്ടാ'; രണ്‍വീറിന് കര്‍ശന നിര്‍ദേശം നല്‍കി ദീപിക

Published on 26 January, 2020
'ചെന്നൈയില്‍ നിന്ന് മൈസൂര്‍ പാക്കും രണ്ടര കിലോ ചിപ്പ്‌സും വാങ്ങിക്കാതെ മടങ്ങി വരേണ്ടാ'; രണ്‍വീറിന് കര്‍ശന നിര്‍ദേശം നല്‍കി ദീപിക

ബോളിവുഡിലെ പ്രിയ താരജോഡികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇവരുടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. രണ്‍വീറിന്റെ ഏറ്റവും പുതിയ ചിത്രമാണ് '83'. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചെന്നൈയിലേക്ക് വന്ന രണ്‍വീറിന് തിരിച്ചു വരുമ്ബോള്‍ വാങ്ങിക്കാനുള്ള സാധനങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നെ നല്‍കിയിരിക്കുകയാണ് ഭാര്യ ദീപികാ പദുക്കോണ്‍.


'ചെന്നൈയില്‍നിന്ന് വരുമ്ബോള്‍ ശ്രീകൃഷ്ണയില്‍നിന്ന് ഒരു കിലോ മൈസൂര്‍ പാക്കും ഹോട് ചിപ്പ്‌സില്‍നിന്ന് രണ്ടര കിലോ സ്‌പൈസി ഉരുളകിഴങ്ങ് ചിപ്‌സും വാങ്ങിക്കണം. അല്ലാതെ ഇങ്ങോട്ടേക്ക് മടങ്ങി വരേണ്ടാ' എന്നാണ് ദീപിക രണ്‍വീറിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. '83' ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുbzച്ച രണ്‍വീറിന്റെ ചിത്രത്തിന് താഴെയായിട്ടാണ് ദീപിക ഇത്തരത്തിലൊരു നിര്‍ദേശം കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ദീപികയുടെ ഈ കമന്റിന് ലൈക്കടിച്ചിരിക്കുന്നത്. 'ടിപ്പിക്കല്‍ സൗത്ത് ഇന്ത്യന്‍ ഭാര്യ തന്നെ', 'ഇതാണ് യഥാര്‍ത്ഥ ഭാര്യ', തുടങ്ങിയ നിരവധി കമന്റുകളാണ് ഇതിന് വന്നിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതവും 1983 ലെ ലോകകപ്പ് വിജയവും പ്രമേയമാക്കി ഒരുക്കുന്ന സ്പോര്‍ട്സ് ചിത്രമാണ് '83'. ചിത്രത്തില്‍
രണ്‍വീര്‍ സിംഗ് കപില്‍ദേവായി എത്തുമ്ബോള്‍ ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ കപിലിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത്. തമിഴ് താരം ജീവയാണ് എസ് ശ്രീകാന്തായി എത്തുന്നത്. ബജ്റംഗി ഭായ്ജാന്‍, ട്യൂബ്ലൈറ്റ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കബീര്‍ ഖാന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഏപ്രില്‍ പത്തിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക