Image

പൗരത്വ ഭേദഗതി ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയിലേക്ക്

Published on 26 January, 2020
പൗരത്വ ഭേദഗതി ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സുപ്രീംകോടതിയിലേക്ക്. സംസഥാനത്തിന്റെ കേസ് പരിഗണിക്കുമ്ബോള്‍ ഗവര്‍ണര്‍ നിലപാട് അറിയിക്കും. കേന്ദ്രത്തിനെതിരെ കോടതിയില്‍ പോകുന്ന വിവരം കേരള സര്‍ക്കാര്‍ തന്നെ അറിയിച്ചില്ലെന്നും സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നുമാണ് ഗവര്‍ണറുടെ വാദം.


സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമായിട്ടാണെന്ന് ഗവര്‍ണര്‍‍ അവര്‍ത്തിച്ചു പറഞ്ഞു . ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിന്‍റേതായ തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക