Image

വാഹനാപകടം; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ആറു വയസുകാരന് ദാരുണാന്ത്യം

Published on 26 January, 2020
വാഹനാപകടം; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ആറു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മുക്കം വാഹനാപകടത്തില്‍ ആറു വയസുകാരന്‍ മരിച്ചു. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കുട്ടി മരിച്ചത്. മുക്കം മണ്ണാശ്ശേരിയില്‍ ആയിരുന്നു അപകടം. താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകന്‍ കൃഷ്ണ. കെ ലാല്‍ (6) ആണ് മരിച്ചത്.


ഗുരുതര പരിക്കുകളോടെ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക