മാല്ക്കംഗരി: ഒഡീഷയിലെ മാല്ക്കംഗരി ജില്ലയില്‍ രണ്ട് മാവോയിസ്റ്റുകളെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. മാല്ക്കംഗരിയിലെ ചിത്രകോണ്ട പോലീസ് പരിധിയിലുള്ള ജന്തുരൈ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെത്തിയ മാവോയിസ്റ്റുകള്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കരുതെന്ന് പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായും പ്രദേശത്തെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടതായി മല്ക്കംഗരി പോലീസ് സൂപ്രണ്ട് പറഞ്ഞു. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് നേരെ ഭീകരര്‍ വെടിവെയ്പ്പിനു ശ്രമിച്ചു.
ഇത് നാട്ടുകാരെ പ്രകോപിതരാക്കിയെന്നും നാട്ടുകാര്‍ ഭീകരരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയെന്നും പോലീസ് സൂപ്രണ്ട് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.