മലപ്പുറം: പതാക ഉയര്‍ത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും സംസ്ഥാനത്തെ മുസ്ലീം പള്ളികളില്‍ റിപ്പബ്ലിക് ദിനാഘോഷം. രാവിലെ എട്ടരയ്‌ക്ക് പ്രാര്‍ഥനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തലും ഭരണഘടനയുടെ ആമുഖം വായിക്കലും നടന്നു. പൂക്കോട്ടൂര്‍ ജുമാ മസ്‌ജിദില്‍ എസ്.വൈ.എസ്. നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പതാക ഉയര്‍ത്തി.
പൗരത്വ നിയമ ഭേദഗതിയുടെ സാഹചര്യത്തില്‍ ജനുവരി 26 ന് വഖഫ് സ്ഥാപനങ്ങളില്‍ ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കണമെന്ന് വഖഫ് ബോര്‍ഡ് നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
മാറുന്ന ഭരണാധികാരികള്‍ക്ക് അനുസരിച്ച് രാജ്യത്തിന് മാറാനാകില്ലെന്ന് കാണിക്കാനും ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയുമാണ് ഈ ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു.