Image

ഉഗ്രന്‍ പുസ്തകം: പ്രൊഫ ടി.ജെ. ജോസഫിന്റ്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍ (വെള്ളാശേരി ജോസഫ്)

Published on 25 January, 2020
ഉഗ്രന്‍ പുസ്തകം: പ്രൊഫ ടി.ജെ. ജോസഫിന്റ്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍ (വെള്ളാശേരി ജോസഫ്)

പ്രൊഫ. ടി.ജെ. ജോസഫിന്റ്‌റെ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന പുസ്തകം ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നു. 320 പേജുകളോളം വായിച്ചു കഴിഞ്ഞു. ഉഗ്രന്‍ പുസ്തകം. നല്ല ഭാഷ; നല്ല ആഖ്യാന ശൈലി. ഹൃദയത്തില്‍ തട്ടുന്നത് പോലെയുള്ള വിവരണവുമാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായനക്കാരുടെ മനസില്‍ ഇടം പിടിക്കും എന്ന് നിസംശയം പറയാം. മലയാളത്തിലെ 'ബെസ്റ്റ് സെല്ലര്‍' പട്ടികയിലും 'അറ്റുപോകാത്ത ഓര്‍മ്മകള്‍' താമസിയാതെ ഇടം നേടാനാണ് സാധ്യത മുഴുവനും.

സത്യത്തില്‍ പ്രൊഫ. ജോസഫിന്റ്‌റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്നതെന്താണ്? ഒരു സാധാരണ വ്യക്തിക്ക് നീതി നിഷേധിക്കപ്പെട്ടാല്‍ അവന് പോകാന്‍ വളരെ കുറച്ച് ഇടങ്ങളേ ഈ രാജ്യത്തുള്ളൂ എന്ന്. മത തീവ്രവാദികള്‍ കയ്യും കാലും വെട്ടിയതുകൊണ്ടും, പ്രൊഫസറുടെ ഭാര്യ ദാരിദ്ര്യം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്തതുകൊണ്ടും അദ്ദേഹത്തിന്റ്‌റെ കഥ നമ്മളെല്ലാവരും അറിഞ്ഞു. കൈ-കാല്‍ വെട്ടപ്പെടാത്ത എത്രയോ പേരുടെ കുടുംബങ്ങളില്‍ ദാരിദ്ര്യം കാരണം ആത്മഹത്യകള്‍ നടക്കുന്നുണ്ട്? എത്രയോ പേരെ അകാരണമായി ജോലികളില്‍ നിന്ന് ഈ രാജ്യത്ത് പിരിച്ചുവിടുന്നുണ്ട്? അവരുടെ ഒക്കെ കദന കഥകള്‍ ഒരിക്കലും മാധ്യമങ്ങളില്‍ വരാറില്ല.

നമ്മുടെ രാജ്യത്ത് ചിന്താശേഷി കുറഞ്ഞു വരുന്നൂ എന്നും പ്രൊഫ. ജോസഫിന്റ്‌റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതല്ലെങ്കില്‍ പാഠ്യഭാഗത്തുനിന്ന് കുത്തും കോമയും ഒക്കെ ഇടാന്‍ നിര്‍ദേശിക്കുന്ന ഒരു ചോദ്യപേപ്പര്‍ ഉയര്‍ത്തികാട്ടി ആരെങ്കിലും കയ്യും, കാലും ഒക്കെ വെട്ടാന്‍ നടക്കുമോ? 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പോലും പ്രൊഫ. ജോസഫിന്റ്‌റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ കാണാം. സഭയും അന്നത്തെ സര്‍ക്കാരും ഇക്കാര്യത്തില്‍ നടത്തിയ നുണ പ്രചാരണങ്ങള്‍ ഇന്നും പലരും ഏറ്റുപിടിക്കുന്നു.

കൈവെട്ടിയതിന്റ്‌റെ ഫലമായി വളരെയധികം യാതനകള്‍ സഹിക്കേണ്ടി വന്ന പ്രൊഫ. ജോസഫ് സത്യത്തില്‍ കുറ്റം ഒന്നും ചെയ്തിട്ടില്ല. വെറുതെയല്ലല്ലോ ഹൈക്കോടതി അദ്ദേഹത്തെ പൂര്‍ണമായും കുറ്റ വിമുക്തനാക്കിയത്. കാര്യങ്ങള്‍ 'പ്രോപ്പര്‍' ആയി മനസിലാക്കാതിരുന്ന കുറെ മത ഭ്രാന്തന്മാരും, വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി രാഷ്ട്രീയം കളിച്ച ഇടതുപക്ഷ സര്‍ക്കാരും, 'സെന്‍സേഷണലിസം' മാത്രം ലക്ഷ്യമാക്കിയ ഇന്‍ഡ്യാ വിഷന്‍ പോലുള്ള ചാനലുകളുമാണ് ഈ വിഷയം ആവശ്യമില്ലാതെ കുത്തിപൊക്കിയത്. ഇപ്പോഴും കാര്യങ്ങള്‍ മനസിലായിട്ടില്ലാത്ത പലരും ചോദിക്കുന്നൂ, ജോസഫ് സാറിന്റ്‌റെ വിവാദ ചോദ്യപേപ്പറില്‍ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന്.

സിലബസില്‍ ഉള്ള പി. റ്റി. കുഞ്ഞുമുഹമ്മദിന്റ്‌റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗമെടുത്ത് ചോദ്യം തയ്യാറാക്കുക മാത്രമാണ് പ്രൊഫ. ജോസഫ് ചെയ്തത്. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതും, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ബി.എ. മലയാളത്തിനും, എം.എ. മലയാളത്തിനും റഫറന്‍സിനായി നിര്‍ദേശിച്ചിട്ടുള്ളതുമായ ഒരു ഗ്രന്ഥമാണ് 'തിരക്കഥയുടെ രീതിശാസ്ത്രം'. മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകരുടെ തിരക്കഥാ വിഷയകമായ ലേഖനങ്ങളുടെ സമാഹാരമായിരുന്നു അത്.

പി. റ്റി. കുഞ്ഞുമുഹമ്മദിന്റ്‌റെ 'തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ലേഖനത്തില്‍ നിന്ന് സംഭാഷണ ഭാഗങ്ങള്‍ എടുത്ത് ചിഹ്നങ്ങള്‍ ചേര്‍ക്കാനായി ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് പ്രൊഫ. ജോസഫ് ചെയ്തത്.

പൂര്‍ണ വിരാമം, അര്‍ദ്ധ വിരാമം, കോമ, ചോദ്യഛിന്നം - ഇവയൊക്കെ ആ സംഭാഷണ ഭാഗങ്ങളില്‍ ഇടാനായിരുന്നു ചോദ്യപേപ്പറിലൂടെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

കുഞ്ഞുമുഹമ്മദിന്റ്‌റെ ലേഖനത്തില്‍ ദൈവത്തോട് സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു ഭ്രാന്തന്റ്‌റെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. ഭ്രാന്തന്‍ തന്നെയാണ് തിരക്കഥയില്‍ ദൈവമായിട്ടും സംസാരിക്കുന്നത്.

ഭ്രാന്തന്റ്‌റെ സംസാരം ഒരിക്കലും സഭ്യമോ, പണ്ഡിതന്റ്‌റെ ഭാഷയോ ആകാന്‍ തരമില്ലല്ലോ. സാഹിത്യത്തില്‍ ഇതിനെ 'കറുത്ത ഹാസ്യം' അതല്ലെങ്കില്‍ 'Black Humor' എന്നാണ് പറയുന്നത്. ആ 'Black Humor' ഹാസ്യം ബിരുദ-ബിരുദാനന്തര ക്ളാസുകളില്‍ പഠിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ ഇഷ്ടം പോലെ ശകാരവാക്കുകള്‍ സാഹിത്യത്തിലുണ്ട്.

അങ്ങനെയാണ് തിരക്കഥയില്‍ 'പടച്ചോനെ പടച്ചോനെ, നായിന്റ്‌റെ മോനെ' എന്നുള്ള സംഭാഷണ ശകലങ്ങള്‍ വന്നത്. ആ സംഭാഷണ ശകലങ്ങളില്‍ ചിഹ്നങ്ങള്‍ ചേര്‍ക്കാനായി ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി.

ഭ്രാന്തന് കുഞ്ഞു മുഹമ്മദ് എന്ന പേര് കൊടുക്കുന്നതിനു പകരം മുഹമ്മദ് എന്ന് ചുരുക്കി എഴുതിയതാണ് ചിലര്‍ തെറ്റിദ്ധരിക്കാനുള്ള കാരണമായി പറയപ്പെടുന്നത്. സത്യത്തില്‍ പ്രവാചകനെ 'പ്രവാചകന്‍ മുഹമ്മദ്' അതല്ലെങ്കില്‍ 'നബി തിരുമേനി' എന്നൊക്കെയാണ് മലയാളത്തില്‍ എല്ലാ മതവിഭാഗക്കാരും വിളിക്കുന്നതെന്നും മറക്കരുത്.

അല്ലെങ്കിലും പാഠ്യഭാഗം മനസിലാക്കാതെ ആവശ്യമില്ലാതെ 'ഇന്റ്‌റര്‍പ്രറ്റേഷന്‍' കൊടുക്കേണ്ട കാര്യം മറ്റുള്ളവര്‍ക്കില്ല. പ്രൊഫ. ജോസഫിന്റ്‌റെ ക്ളാസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആയി മുസ്ലീം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ചോദ്യപേപ്പര്‍ കണ്ടിട്ട് തോന്നാതിരുന്ന നീരസം ചാനലുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, നാട്ടുകാര്‍ക്കും തോന്നേണ്ട കാര്യമെന്താണ്?

പാഠ്യഭാഗം മനസിലാക്കി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കോ, ചോദ്യപേപ്പര്‍ അംഗീകരിച്ച കോളേജ് പ്രിന്‍സിപ്പാളിനോ ഒന്നും ഒരു രീതിയിലുള്ള പ്രതിഷേധവും ചോദ്യപേപ്പര്‍ കണ്ടിട്ട് തോന്നിയില്ല.

കൈവെട്ട് സംഭവത്തിനു ശേഷം ജോസഫ് സാറിന്റ്‌റെ ജോലി കളയുകയും, അദ്ദേഹത്തിന്റ്‌റെ കൂടെ നില്‍ക്കാതിരിക്കുകയും ചെയ്ത സഭയെ പോലെ തന്നെ പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് ആ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന CPM എന്ന പാര്‍ട്ടിയാണ്. ആ സമയത്ത് വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പെട്ട് ജോസഫ് സാറിനെ വേട്ടയാടിയത് ഇടതുപക്ഷ സര്‍ക്കാരും, ജോസഫ് സാറിന് പിന്തുണ കൊടുക്കാതിരുന്നത് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമാണ്.

വിവാദം കൊഴുക്കുമ്പോള്‍ എം.എ. ബേബി സഖാവ്, പ്രൊഫ. ജോസഫിനെ കാര്യമറിയാതെ 'പമ്പര വിഡ്ഢി' എന്ന് വിളിച്ചു. ചിലപ്പോള്‍ കാര്യങ്ങള്‍ അറിഞ്ഞും കാണണം. പക്ഷെ ഇടതുപക്ഷത്തിന് എന്നും വോട്ടുബാങ്ക് രാഷ്ട്രീയമായിരുന്നല്ലോ വലുത്.

കോടിയേരി ബാലകൃഷ്ണന്റ്‌റെ പോലീസ് അനേകം സംഘങ്ങള്‍ ജോസഫ് സാറിനെ വേട്ടയാടാന്‍ വേണ്ടി രൂപീകരിച്ചു. ആ സംഭവത്തില്‍ ഒരു പങ്കുമില്ലാതിരുന്ന എന്‍ജിനീയറിങ് ബിരുദധാരിയായ മകനെ മൂന്നു പകലും മൂന്നു രാത്രിയും കസ്റ്റഡിയില്‍ വെച്ച് മൂന്നാം മുറക്ക് വിധേയനാക്കി. ബന്ധുക്കളേയും സുഹൃത്തുക്കളേയും പീഡിപ്പിച്ചു; പല വീടുകളിലും റെയ്ഡ് നടത്തി; അനേകം പേരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി തെറിയഭിഷേകം നടത്തി.

'പി. ടി. കുഞ്ഞുമുഹമ്മദിന്റ്‌റെ ഒരു പുസ്തകവും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ റഫറന്‍സ് ഗ്രന്ഥമായിട്ടില്ല' എന്ന് പ്രൊ വൈസ് ചാന്‍സലര്‍ ചാനലുകളില്‍ കൂടി പറഞ്ഞു. കുഞ്ഞുമുഹമ്മദിന്റ്‌റെ ലേഖനത്തില്‍ നിന്ന് പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കിയ മലയാളം അദ്ധ്യാപകന് പിന്നെ എന്ത് നിലനില്‍പ്പാണ് ഉണ്ടായിരുന്നത്?

പ്രൊഫ. ജോസഫിന് മാത്രം പറ്റിയ കൈപ്പിഴവായി യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് സമര്‍ത്ഥമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ സാധിച്ചു. വിവാദം കൊഴുക്കുമ്പോള്‍ പ്രൊ വൈസ് ചാന്‍സലര്‍ ഇങ്ങനെ പറയാമോ? വലിയ ഇടതുപക്ഷ ബുദ്ധിജീവിയായ ഡോ. രാജന്‍ ഗുരുക്കള്‍ വൈസ് ചാന്‍സലര്‍. അദ്ദേഹത്തിനപ്പോള്‍ പ്രൊ വൈസ് ചാന്‍സലറെ തിരുത്തേണ്ട ധാര്‍മികമായ ബാധ്യതയില്ലാരുന്നുവോ? സദാ സമയവും വര്‍ഗീയതക്കെതിരേ പ്രസംഗിച്ചിരുന്ന ഡോ രാജന്‍ ഗുരുക്കള്‍ പ്രതികരിക്കാതിരുന്ന സമയം കൂടിയായിരുന്നു അത്.

'സെന്‍സേഷണലിസം' മാത്രം ലക്ഷ്യമാക്കിയ ഇന്‍ഡ്യാ വിഷന്‍ പോലുള്ള ചാനലുകളാണ് ഈ വിഷയം ആവശ്യമില്ലാതെ കുത്തിപൊക്കിയത്. ഇന്‍ഡ്യാ വിഷന്‍ പൂട്ടിപ്പോയത് വെറുതെ അല്ല. ഇത്തരം അധാര്‍മികമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കാലം തിരിച്ചടികള്‍ നല്‍കാതിരിക്കുമോ? വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരുന്ന എം.എ. ബേബി സഖാവ് വെറുതെയല്ല പിന്നീട് കോല്ലത്തും കുണ്ടറയിലും തോറ്റു തൊപ്പിയിട്ടത്. കോടിയേരി ബാലകൃഷ്ണന്റ്‌റെ കാര്യമാണ് ഏറ്റവും കഷ്ടം. ഈ വയസുകാലത്ത് പേരകുട്ടിയുമായി സംസാരിക്കുവാന്‍ അദ്ദേഹത്തിന് ഹിന്ദി പഠിക്കേണ്ടി വരുന്നൂ!

പ്രൊഫ. ജോസഫിനെ വേട്ടയാടിയതിന്റ്‌റെ പേരില്‍ സുബോധമുള്ള ആര്‍ക്കും സഭയെ വിശുദ്ധമാക്കാന്‍ ആവില്ല. പക്ഷെ സഭയെ പോലെ തന്നെ കുറ്റക്കാരാണ് മറ്റുള്ളവരും. വീണവനെ ചവിട്ടാന്‍ ചുരുക്കം ചില സഹ പ്രവര്‍ത്തകരും ഉത്സാഹം കാണിച്ചു. അതല്ലെങ്കിലും അങ്ങനെയാണല്ലോ. പുറകില്‍ നിന്ന് കുത്താന്‍ വിദഗ്ധരായവര്‍ നമ്മുടെ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടല്ലോ.

ഒരുപക്ഷെ മതാധിഷ്ഠിതമായ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റ്‌റെ കെണി ഇല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.

ഈ സംഭവത്തോട് പ്രതികരിക്കാതിരുന്ന ലെഫ്റ്റ്-ലിബറല്‍ ബുദ്ധിജീവികളുടെ കാപട്യവും ഇതോടെ വെളിവായി. അവര്‍ അല്ലെങ്കിലും 'സെലെക്റ്റീവ്' ആയി മാത്രം പ്രതികരിക്കുന്ന വലിയ ബുദ്ധിജീവികളാണല്ലോ. സഭക്ക് മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം മത ഭ്രാന്തരില്‍ നിന്ന് സംരക്ഷിക്കണമായിരുന്നു. അതിനുവേണ്ടി അവര്‍ ജോസഫ് സാറിനെ ബലിയാടാക്കി. കൂടെ നില്‍ക്കാതെ സാര്‍ മതനിന്ദ നടത്തി എന്ന അസത്യ പ്രസ്താവന പ്രചരിപ്പിച്ചു. അത് മത തീവ്രവാദികള്‍ക്ക് വളമായി. 24 വര്‍ഷം തങ്ങളുടെ സ്ഥാപനത്തില്‍ പഠിപ്പിച്ച ഒരാളെ മത തീവ്രവാദികള്‍ക്ക് സഭ ഒറ്റിക്കൊടുത്തു എന്നും വേണമെങ്കില്‍ പറയാം.

സഭ, കോളേജ് മാനേജ്മെന്റ്‌റ്, കോളേജ് പ്രിന്‍സിപ്പല്‍, ചില സഹ പ്രവര്‍ത്തകര്‍, പിരിച്ചുവിട്ട കേസ് വേഗത്തില്‍ തീര്‍പ്പാക്കാതിരുന്ന യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യുണല്‍, ജോസഫ് സാറില്‍ മതനിന്ദ കേസെടുത്ത കേരളാ സര്‍ക്കാര്‍ - ഇവരെല്ലാം ഈ വിഷയത്തില്‍ കുറ്റക്കാരാണ്.

ചുരുക്കം പറഞ്ഞാല്‍ എല്ലാവരും അന്ന് ടി.ജെ. ജോസഫ് എന്ന വ്യക്തിയോട് നീതികേട് കാണിച്ചു. വ്യക്തികള്‍ക്ക് നീതിനിഷേധം നേരിടേണ്ടി വരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ സ്ഥാപനങ്ങള്‍ വാതിലുകള്‍ കൊട്ടിയടക്കുന്ന പ്രവണത ഈ രാജ്യത്തുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചു തരികയാണ് 431 പേജുള്ള ആത്മകഥയിലൂടെ പ്രൊഫസര്‍ ടി.ജെ. ജോസഫ്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ്‌റിലെ അസിസ്റ്റന്റ്‌റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
ഉഗ്രന്‍ പുസ്തകം: പ്രൊഫ ടി.ജെ. ജോസഫിന്റ്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍ (വെള്ളാശേരി ജോസഫ്)ഉഗ്രന്‍ പുസ്തകം: പ്രൊഫ ടി.ജെ. ജോസഫിന്റ്റെ ആത്മകഥ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍ (വെള്ളാശേരി ജോസഫ്)
Join WhatsApp News
Joseph Abraham 2020-01-25 16:22:15
Thank you Sir. Very good narration of incidents and facts. The irony is, now leftists are celebrating the release of this book and they con-tempting the church for its fault. As you rightly said there was a chief minister or home minster with real ball this wouldn’t have happened,
George V 2020-01-25 17:05:16
15 വയസ്സുള്ള പെൺകുട്ടിയെ നിഷ്ക്കരുണം പീഡിപ്പിച്ചു ഗർഭിണിയാക്കി അതിന്റെ ഉത്തരവാദിത്വം സ്വന്തം പിതാവിന്റെ തലയിൽ അടിച്ചേൽപ്പിച്ച നികൃഷ്ടനായ വൈദികനെ കാനഡയിലേക്ക് രക്ഷപെടാൻ എല്ലാവിധ സഹായവും ചെയ്ത സഭ (കൊച്ചി എയർപോർട്ടിന് പത്തു മൈൽ മുൻപായി പോലീസ് അറസ്റ്റ് ചെയ്തതുകൊണ്ട് നടന്നില്ല ) അതിന്റെ നൂറിലൊരു ദയ ജോസഫ് സാറിന്റെ കുടുംബത്തോട് കാണിച്ചിരുന്നു എങ്കിൽ ആ കുടുംബം തകരില്ലായിരുന്നു. വെള്ളയും കളറും ഇട്ട കുഴിമാടങ്ങളെ നിങ്ങള്ക്ക് മാപ്പില്ല. പുരോഹിത പേടികൊണ്ടു പ്രതികരിക്കാതിരുന്ന വിശ്വാസികളെ, നിങ്ങക്കാ മനുഷ്യനെ സഹായിക്കാൻ ദൈവം കാണിച്ചിരിക്കുന്ന ഒരു വഴിയായി കരുതി അദ്ദേഹത്തിന്റെ പുസ്തകം വാങ്ങി (വായിച്ചില്ലെങ്കിലും) അവശേഷിക്കുന്ന ആ കുടുംബത്തെ സഹായിക്കുക. നാട്ടിൽ പോകുന്ന എല്ലാ മലയാളികളോടും അപേക്ഷിക്കുന്നു 400 രൂപ മുടക്കി ഒരു കോപ്പിയയെങ്കിലും വാങ്ങിക്കാൻ മടിക്കരുതേ.
josecheripuram 2020-01-25 17:59:51
There are only very few people who stands with the truth &they face lot of consequences for that.Most of us opportunists&has no principals in life.
വിദ്യാധരൻ 2020-01-25 18:01:54
മത രാഷ്‌ടീയ ഭ്രാന്തിന്റെ ബലിയാടുകളാണിവർ . എങ്കിലും അവരെ തലയിലേറ്റി നടക്കുന്ന വിഡ്‌ഡികളാൽ ഈ പ്രപഞ്ചം നിറഞ്ഞിരിക്കുകയാണ്. സ്വന്തം അമ്മയ്ക്കും ഭാര്യക്കും, പെണ്മക്കൾക്കും ഗർഭം ഉണ്ടാക്കി കൊടുത്താലും അതെല്ലാം ദൈവത്തിന്റ ധാനമെന്നു വിശ്വസിക്കുന്ന ഒരു സമൂഹം . ഒരു ദിവസം ഏഴു കള്ളം പറയുന്നവരെയും ബലാൽസംഗക്കാരെയും , ദൈവ പുത്രനും അവതാര പുരുഷനും ആക്കി വാഴ്ത്തുന്ന സമൂഹം . സ്വർഗ്ഗ രാജ്യം പോകണമെങ്കിൽ അവിശ്വാസിയുടെ തലവെട്ടി വേണം എന്ന് പഠിപ്പിക്കുന്ന സമൂഹം . ഇവർക്കെല്ലാം ചുക്കാൻ പിടിക്കുന്നവരിൽ വിദ്യാസമ്പന്നരായ കീടങ്ങളും ഉണ്ടെന്നുള്ളതാണ് ശോചനീയം . ഈ പുസ്തകം തീർച്ചയായും വായിക്കും . അതിൽ രാഷ്ട്രീയക്കാർക്കും മത കീടങ്ങൾക്കും നശിപ്പിക്കാനാവാത്ത ഒരു ആതാമാവിന്റ സ്പന്ദനം ഞാൻ ഞാൻ കേൾക്കുന്നു . "ഉരുക്കിടുന്നു മിഴി നീരിലിട്ടു മുക്കുന്നു മുറ്റും ഭുവനൈക ശില്പി മനുഷ്യഹൃത്താം കനകത്തെയേതോ പണിത്തരത്തിനുപയുക്തമാക്കാൻ "(നാലപ്പാട്ട് ) ലോകത്തിന്റെ എല്ലാം ഏക ശില്പിയായ വിധി ഏതോ പണി സാധനമുണ്ടാക്കുന്നതിനായി മനുഷ്യഹൃദ്യമാകുന്ന സ്വർണ്ണത്തെ ഉരുക്കുന്നു (ദുഃഖങ്ങളാൽ തപിപ്പിക്കുന്നു ) കണ്ണീരിൽ വീണ്ടും മുക്കുന്നു
നിന്നിലെ വ്യാജന്‍ 2020-01-25 20:12:00
The content of this article is not important to me. Joseph Sir is my friend so I want to share a few of my experiences with you after his tragedy. Hope you all know who was behind his torture, yes! They were devils. I was trying to reach him in vain after the incident; one day I had a call from Mr. Thampi Antony; this is in brief of the conversation we had. Tampi Antony was calling sitting next to Joseph sir, He gave a lot of money to the family, I offered my share, but he said they are taken care for a while but you may continue to take care of the rest. I started a fund- raising effort and provided Joseph sir’s account details for those who want to contribute. I never asked Joseph sir who gave how much. But the sad part is: some of the people who write humanitarian poems & articles in e Malayalee was preaching against my attempt. I still wonder why they did that; maybe they were catholic fanatics! But why they hate Prof. Joseph; I don’t know yet. Oh! Those people are still alive in NY. But the funny part is: in their comments & writings they are humanitarian but in real life they are hypocrites, I have no love or respect for them. Hypocrites like them provide & promote the fanatic terrorists who cut off the hands of my dear friend Joseph Sir. I hope this article will arise the compassion, sympathy, empathy, love in you to think & act above your stupid religion.- andrew
josecheripuram 2020-01-25 22:51:54
Can I ask you one question?What the F---K you Christians are doing?If Christ&I'am his follower,if that's the heaven you promised,who the hell wants to go there?Mr Samsy Katha Kallan Kozikal".It's a true cult of a religious,business,political business.Why we have to be a slave to pay them to be slaved.
നിരീശ്വരൻ 2020-01-25 22:44:28
സർവ്വ തട്ടിപ്പ് വെട്ടിപ്പിന്റെയും കേന്ദ്രമാണ് ന്യുയോർക്ക് . ന്യുയോർക്കാണ് ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് കാരനെ അമേരിക്കക്കു നൽകിയത് . കവിത എഴുതുന്നവർ എല്ലാം കവികളല്ല സ്നേഹിത . കഥ എഴുതുന്നവർ ഒന്നും കഥാ കൃത്തുക്കളുമല്ല . അവനവൻ ആദ്യമേ അവന്റെ കഥ എഴുതട്ടെ അപ്പോൾ അറിയാം നാറ്റം അടിക്കുന്നത് . വലത് കയ്യ് കൊടുക്കുന്നത് ഇടത് കയ്യ് അറിയേരുതെന്ന് പറയുകയും ചെയ്യും , ഉടനെ തന്നെ പുരപ്പുറത്ത് കേറി ഇരുന്നു , ഞാൻ ജോസഫ് സാറിന് ശവപ്പെട്ടി മേടിക്കാൻ കാശ് കൊടുത്തേ എന്ന് വിളിച്ചു പറയുകയും ചെയ്യും . എല്ലാ തട്ടിപ്പ് കാരേയും നമ്മൾക്ക് ഇമ്പീച്ചു ചെയ്യണം . ആദ്യം ഭക്തിയുടെ മുഖമൂടി അണിഞ്ഞു നടക്കുന്ന കള്ള വർഗ്ഗത്തെ പൊക്കണം . അബ്രാഹ്മിൻറേം ഇസാക്കിന്റെയും മടിയിൽ ഇരുത്തി സ്വർഗ്ഗത്തിലോട്ട് പൊക്കി കേറ്റം എന്ന് പറഞ്ഞു നടക്കുന്നവൻമാരെ ആദ്യം പൊക്കണം . അല്ലെങ്കിൽ ജോസഫ് സാറിനെപ്പോലെയുള്ളവരുടെ കയ്യും കാലും അവന്മാര് അറക്കും . കേട്ടില്ലേ ഇന്നലെ ഇവന്മാരുടെ നേതാവ് പറഞ്ഞത് . അവനെതിരായി വോട്ടു ചെയ്യുന്ന സെനറ്ററിൻമാരുടെ തല അവൻ ശൂലത്തെ കെട്ടുമെന്ന് . ഇവന്മാരാ സ്വാതന്ത്യ ദേവതയുടെ പ്രതിമയും വലിയ കാല താമസം ഇല്ലാതെ ഇളക്കും . അതിന് കൂട്ട് നിൽക്കാൻ കുറെ അളിപുളി മലയാളികളും
vayanakaaran 2020-01-25 20:38:12
തിരിച്ചറിയുക...ഒരു മതമാണ് ഈ പാവം മനുഷ്യന്റെ കൈ വെട്ടിയത്. ആ മതത്തെ അധികം അടുപ്പിക്കണ്ട എന്ന് ഒരു ഭരണകൂടം പറയുമ്പോൾ അവരുടെ കൈ വെട്ടാൻ ഒരുങ്ങുന്ന ജനമേ ...നീയും ഒരുനാൾ വെട്ടേറ്റ് വീഴും. ശ്രീ മാത്തുള്ള ഇതെഴുതുന്ന വായനക്കാരൻ എന്ന അജ്ഞാത വ്യക്തിയെ സംഘി എന്ന് വിളിക്കും. വിളിച്ചോളൂ നിങ്ങൾ അമേരിക്കയിൽ സുരക്ഷതിനാണ് . ഞങ്ങൾ നാട്ടിൽ ഭയപ്പെടുന്നു. കാക്കയെ പേടിച്ച് സിന്ദൂരം തൊടുന്നുവെന്നു ഒരു സ്ത്രീ പറഞ്ഞത് തെറ്റല്ല. മുസ്‌ലിം ഭരണകാലത്ത് ഹിന്ദു സ്ത്രീകൾ സിന്ദൂരം തൊട്ടു നടന്നത് വിവാഹിതരാണെന്നറിഞ്ഞാൽ പിടിച്ചുകൊണ്ടു പോകില്ലെന്ന് വിശ്വാസം കൊണ്ടായിരുന്നു. ചരിത്രം തെറ്റായി ആരെങ്കിലും എഴുതിയതാവാം നമ്മുടെ കണ്മുന്നിൽ കാണുന്നത് വിശ്വസിക്കുക. ഭാരതത്തിലെ പത്ത് സംസ്ഥാനകൾ പാകിസ്ഥാനിലെ മുസ്‌ലിം സഹോദരന്മാരെ ഭാരതത്തിൽ പൗരന്മാരായി കൊണ്ടുവരണമെന്ന് വാദിക്കുന്നു. ഭാരതാംബയുടെ മടിയിൽ സ്ഥലമുണ്ട്. കൊണ്ട് വരൂ പ്രിയരേ..അവർ വരട്ടെ.
സൂക്ഷ്മ ദൃഷ്ടി 2020-01-25 23:04:30
ഒരു മതത്തെ മാത്രം നിങ്ങൾ എന്തിന് കുറ്റം പറയുന്നു വായനക്കാരാ ? കൊല്ലകടവിൽ സൂചി വിൽക്കാൻ നോക്കുന്നോ " 'ആ മതത്തെ അധികം അടുപ്പിക്കണ്ട എന്ന് പറയുന്ന ഭരണകൂടവും , തലവെട്ടുന്ന മതവും ഭരിക്കപ്പെടുന്നത് ഒരേ ചിന്തയിലാണ് ' മനുഷ്യ ജാതിയോടുള്ള വെറുപ്പ് . വെറുപ്പ് മനുഷ്യ ഹൃദയത്തിൽ നിന്ന് ആദ്യം അകറ്റുക . അപ്പോൾ നമ്മൾക്കെല്ലാം ഒരിടത്ത് ഇടം കണ്ടെത്താൻ കഴിയും.
Jesus 2020-01-26 00:31:07
A reply to my dearest friend Andrew. If you doubt me brother, please study carefully this part then you will understand that I am not in conflict with you. Those who claim that they are my followers tarnished my name. Don't get frustrated, do good and avoid religious people. See what is recorded about me in the Bible and that is the real me. I know you are a true searcher of truth. And those who search truth will lose hand, leg, and even head. Some people will be brutally crucified Jesus Criticizes the Religious Leaders 23 Then Jesus said to the crowds and to his disciples, 2 “The teachers of religious law and the Pharisees are the official interpreters of the law of Moses.[a] 3 So practice and obey whatever they tell you, but don’t follow their example. For they don’t practice what they teach. 4 They crush people with unbearable religious demands and never lift a finger to ease the burden. 5 “Everything they do is for show. On their arms they wear extra wide prayer boxes with Scripture verses inside, and they wear robes with extra long tassels.[b] 6 And they love to sit at the head table at banquets and in the seats of honor in the synagogues. 7 They love to receive respectful greetings as they walk in the marketplaces, and to be called ‘Rabbi.’[c] 8 “Don’t let anyone call you ‘Rabbi,’ for you have only one teacher, and all of you are equal as brothers and sisters.[d] 9 And don’t address anyone here on earth as ‘Father,’ for only God in heaven is your Father. 10 And don’t let anyone call you ‘Teacher,’ for you have only one teacher, the Messiah. 11 The greatest among you must be a servant. 12 But those who exalt themselves will be humbled, and those who humble themselves will be exalted. 13 “What sorrow awaits you teachers of religious law and you Pharisees. Hypocrites! For you shut the door of the Kingdom of Heaven in people’s faces. You won’t go in yourselves, and you don’t let others enter either.[e] 15 “What sorrow awaits you teachers of religious law and you Pharisees. Hypocrites! For you cross land and sea to make one convert, and then you turn that person into twice the child of hell[f] you yourselves are! 16 “Blind guides! What sorrow awaits you! For you say that it means nothing to swear ‘by God’s Temple,’ but that it is binding to swear ‘by the gold in the Temple.’ 17 Blind fools! Which is more important—the gold or the Temple that makes the gold sacred? 18 And you say that to swear ‘by the altar’ is not binding, but to swear ‘by the gifts on the altar’ is binding. 19 How blind! For which is more important—the gift on the altar or the altar that makes the gift sacred? 20 When you swear ‘by the altar,’ you are swearing by it and by everything on it. 21 And when you swear ‘by the Temple,’ you are swearing by it and by God, who lives in it. 22 And when you swear ‘by heaven,’ you are swearing by the throne of God and by God, who sits on the throne. 23 “What sorrow awaits you teachers of religious law and you Pharisees. Hypocrites! For you are careful to tithe even the tiniest income from your herb gardens,[g] but you ignore the more important aspects of the law—justice, mercy, and faith. You should tithe, yes, but do not neglect the more important things. 24 Blind guides! You strain your water so you won’t accidentally swallow a gnat, but you swallow a camel![h] 25 “What sorrow awaits you teachers of religious law and you Pharisees. Hypocrites! For you are so careful to clean the outside of the cup and the dish, but inside you are filthy—full of greed and self-indulgence! 26 You blind Pharisee! First wash the inside of the cup and the dish,[i] and then the outside will become clean, too. 27 “What sorrow awaits you teachers of religious law and you Pharisees. Hypocrites! For you are like whitewashed tombs—beautiful on the outside but filled on the inside with dead people’s bones and all sorts of impurity. 28 Outwardly you look like righteous people, but inwardly your hearts are filled with hypocrisy and lawlessness. 29 “What sorrow awaits you teachers of religious law and you Pharisees. Hypocrites! For you build tombs for the prophets your ancestors killed, and you decorate the monuments of the godly people your ancestors destroyed. 30 Then you say, ‘If we had lived in the days of our ancestors, we would never have joined them in killing the prophets.’ 31 “But in saying that, you testify against yourselves that you are indeed the descendants of those who murdered the prophets. 32 Go ahead and finish what your ancestors started. 33 Snakes! Sons of vipers! How will you escape the judgment of hell?
വിളിക്കരുത്, ചോദിക്കുകയും അരുത് 2020-01-26 07:05:29
Pls. don't call, don't ask for the names of the people who opposed the fund-raising for Joseph Sir. You might have forgotten, but i do remember. So, don't ask- am I? Am I? or me?. Yes! some of you made that nasty comments in Kerala Center. Some of you are fanatic Catholics, some i don't know what denomination. Some of you pose with criminals from Kerala, some of you talk a lot about charity in Public. But i know who you are- And i don't have any regard or respect for Hypocrites- andrew
What a Hypocrite 2020-01-26 07:13:53
Are you not a strong radical Catholic? How can you oppose the church in your comments in e malayalee. I am going to show your comments to the priest, I know he will stop you. I know you are not writing these comments once a week, the JonyWakar is making you write this. I am going to tell your wife too. Good Luck my friend.
John 2020-01-26 13:41:27
ഫ്രാങ്കോ, പൂത്തൃക്ക, കോട്ടൂരാൻ, സ്റ്റെഫി, കൊക്കൻ, റോബിൻ തുടങ്ങിയ ഭാവി വിശുദ്ധൻമാരുടെ ന്യായീകരണക്കാരെ ഒന്നും കാണുന്നില്ലല്ലോ? ഒരു പാവം മനുഷ്യന്റെ കുടുംബം തകർത്ത കോതമംഗലം രൂപതയിലെ വൃത്തികെട്ട കുര്ബാനത്തൊഴിലാകളെ നിങ്ങൾ ഈ മനുഷ്യനോട് ചെയ്ത ചെറ്റത്തരം ഏതു കിതാബിലാണ് പറഞ്ഞിട്ടുള്ളത്
A.P. Kaattil. 2020-01-26 20:05:58
അവശ്യ സമയത്ത് സഹായിക്കുവാൻ ആരും ഇല്ലായിരുന്നു എന്ന് ജോസഫ് സർ തന്നെ എഴുതീട്ടുണ്ട്. ഇന്നിപ്പോൾ രോഷാകുലരായ കുറെ നീതിബോധക്കാർ e മലയാളിയുടെ പേജിൽ കയറി കലിതുള്ളുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ജോസഫ് സാറിനോടുള്ള സഹതാപത്തേക്കാൾ പള്ളിക്കാരെയും പുരോഹിതരേയും തെറി പറയാനുള്ള ഒരവസരം ശരിക്കും വിനിയോഗിക്കുക, അത്ര തന്നെ. കൈ വെട്ടിയ മത ഭ്രാന്തരെ വിസ്മരിച്ച് പുരോഹിതരെ മൊത്തമായി അധിക്ഷേപിക്കുന്ന ചിലരുടെ അപഹാസ്യമായ നിലപാടിനോട് യോജിക്കാനാവില്ല. ഏതാനും പുരോഹിതരുടെ വീഴ്ച്ച ഒരു സഭയുടെ നിലപാടായി ചിത്രീകരിക്കരുത്. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടും. നിയമവും നീതി പാലകരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ജോസഫ് സാറിനെ വേണ്ട രീതിയിൽ സഭ സംരക്ഷിച്ചില്ല എന്നത് ആർക്കും നിഷേധിക്കാനാവില്ല. സഭ മാത്രമല്ല ഒരുത്തരും അദ്ദേഹത്തെ സഹായിച്ചില്ല എന്നത് എത്രമാത്രം ആ മനുഷ്യനെ തളർത്തീട്ടുണ്ടാകും? വിശക്കുമ്പോൾ ലഭിക്കാത്ത അന്നം ഇനി ആവശ്യമുണ്ടോ?
വിദ്യാധരൻ 2020-01-26 21:21:06
'കുറെ നീതിബോധക്കാർ ' ഈ -മലയാളിയുടെ താളുകളിൽ കേറി മതത്തിനെതിരെ 'കലിതുള്ളുകയാണോ' സ്നേഹിതാ ? പറയുവാൻ വളരെ എളുപ്പം . പക്ഷെ അതുകൊണ്ട് കലിതുള്ളലിന്റെ കാരണത്തെ മറച്ച്, മതത്തിന്റെ പിണിയാളുകൾക്ക് അതിനെ രക്ഷപെടുത്താം എന്ന് ചിന്തിക്കുന്നെങ്കിൽ അത് വളരെ തെറ്റായ ഒരു ധാരണയാണ് . ഒരു പക്ഷെ തെറ്റായ ധാരണയായിരിക്കില്ല . കരുതിക്കൂട്ടി ഈ കലിതുള്ളൽക്കാരെ പിന്തിരിപ്പാക്ക്കാൻ ഒരു ശ്രമം നടത്തുകയാണ് നിങ്ങളെപോലെയുള്ളവർ . മതം എന്ന് പറയുന്നത് ചിന്തിക്കാൻ കഴിവില്ലാത്തവരുടെയും , ഭീരുക്കളുടെയും ഒരു കൂട്ടമാണ് . ഇതിൽ അതിന്റെ അംഗങ്ങളെ കുറ്റം പറയുന്നില്ല . കാരണം കാലാകാലങ്ങളായി നിങ്ങൾ അവുരുടെ തലമണ്ടയിലേക്ക് അടിച്ചു കയറ്റിയ വിഷത്തിന്റ പിടിയിൽ നിന്ന് മോചനം ഇല്ലാതെ, രക്ഷപ്പെടാൻ കഴിയാതെ കയ്യ്കാലുകൾ അനക്കാതെ നടക്കുന്ന വേതാളങ്ങൾ അല്ലെങ്കിൽ ജീവച്ഛ‍വങ്ങളാണവർ. അവരെ അങ്ങനെയാക്കിയതിന് ശേഷം നിങ്ങൾ അവരോട് ആജ്ഞാപിക്കും 'പോയി തലവെട്ട്, കാലു വെട്ട് ' എന്നൊക്കെ . അവരുടെ ഭാര്യമാരുടെ കൂടെ അന്തി ഇറങ്ങിയതിന് ശേഷമാം ഈ വേതാളങ്ങളോട് നിങ്ങൾ പറയും, സ്വർഗ്ഗത്തിൽ അവർക്കായി കന്യകമാർ കാത്തിരിക്കുന്നു എന്ന് . അങ്ങനെ ചെയ്ത ബിൻലാദനെ പിടിക്കുമ്പോൾ, അയാളുടെ കൂടെ കിടന്നിരുന്ന യുവതിക്ക് അയാളുടെ മോളാകാനള്ള പ്രായമേയുള്ളു എന്ന് . ഇത്തരം വേതാളങ്ങളാണ് 'പ്രഫസ്സർ ജോസഫിനെ പോലുള്ളവരുടെ കയ്യ് വെട്ടിയത് . സഭക്ക് ദോഷം വരാതിരിക്കണം എങ്കിൽ, ജോസഫിനെയും കുടുംബത്തെയും തള്ളുക എന്ന് നിങ്ങളുടെ സഭയിലെ കയ്യഫാസുമാർ പറഞ്ഞു . മുപ്പത് വെള്ളി കാശിന് നിങ്ങളുടെ ഗുരു യേശുവിനെ ഒറ്റു കൊടുത്ത കയ്യഫാസുമാർ. ഇവിടെ ജൂതസിനെ ഞാൻ വെറുതെ വിടുകയാണ് . കാരണം അയാൾ, ഒരു വേതാളമായിരുന്ന സഭ മസ്തിക്ക ക്ഷാളനം ചെയ്തു വളർത്തി കൊണ്ട് വന്ന വേതാളം . നിങ്ങളുടെ സഭയുടെ പിതാവായ പത്രോസപോലും ഞാനിവിനെ അറിയുന്നില്ല എന്ന് പറഞ്ഞോടിയില്ലേ സുഹൃത്തേ? നിരപരാധിയായ ആ നസ്രേത്ത്കാരനെ , തലയിൽ മുൾക്കിരീടം ചാർത്തി കൊടുത്ത്, നെഞ്ചത്ത് കുത്തി, പുളിച്ച മന്ത്രിച്ചാർ കൊടുത്ത് കൊന്ന ക്രൂശിച്ച നിങ്ങളുടെ പൂർവ്വിക സഭാ നേതാക്കൾക്ക് , ഒരു ജോസഫ് സാറിന്റെ കയ്യി വെട്ടിയാലോ, അയാളുടെ ഭാര്യ വിഷാദ രോഗിയായി ആത്മഹത്യ ചെയ്‍താലോ എന്ത് നഷ്ടം . നിങ്ങളുടെ സഭാനേതാക്കൾ അരമനകളിലെവിടെയോ മുന്തിരിച്ചാർ മുത്തിക്കുടിച്ചു അൾത്താരകളിലെ ബാലന്മാരുമായി പ്രകൃതി വിരുദ്ധ രതിയിൽ ഏർപ്പെടുന്നുണ്ടായിരിക്കും . അന്ന് ഗസമനിയിൽ നിങ്ങൾ കുന്തവും പന്തവും ഏന്തി ഒരു നിരപരാധിയെ പിടികൂടാൻ പോയതുപോലെ പോകു . അരമനകളിൽ രതിക്രീഡയിൽ പുളയ്ക്കുന്ന ഫ്രാങ്കോമാരെ പോയി പിടി കൂടു . അവരിൽ കത്തി കയറുന്ന കായമാഗ്നി അൾത്താരകളിലെ ബാലന്മാരെ ഹോമിച്ചു നിങ്ങളുടെ വീടുകളിൽ പടരുന്നതിന് മുൻപ് , പോയി അവരെ പിടികൂടു. അല്ലെങ്കലിൽ ഞങ്ങളുടെ തൂലികകൊണ്ട് ഈ ഫ്രാൻകോമാരുടെ വസ്ത്രങ്ങൾ വലിച്ചു കീറി അവരെ സമ്മോത്തിന്റെ മുൻപിൽ നിറുത്തും. ഓലപ്പാമ്പിട്ടു വേരുട്ടാതെ . ഒരു അന്തർയോസിനും , ഓർ അന്തപ്പനും, നീരീശ്വരനുമൊക്ക ചൂട് പിടിച്ചത്‌ അത് ഏത് കാടായാലും അത് കത്തിച്ചു ചാമ്പലാക്കും വെളുത്ത ശവക്കല്ലറകളിൽ ഒളിച്ചിരിക്കും ദുര്‍വൃത്തരെ , വലിച്ചു പുറത്തിടും നിങ്ങടെ ചീഞ്ഞ ശവശരീരങ്ങൾ ഒരിക്കൽ പരസ്യമാക്കും അതിനുള്ളിലെ പുഴുക്കളെ അടിഞ്ഞുപോയനേക ജീവിതങ്ങൾ വിടർന്നിടാതെ കൊഴിഞ്ഞുപോയെത്ര പുഷ്പങ്ങൾ പടർന്നു കേറിയ നിങ്ങളുടെ കമാഗ്നിയിൽ പിറന്നു വീണെത്ര അനാധരാം ശിശുക്കൾ ഞെളിഞ്ഞിടേണ്ട നിങ്ങളാരും പൊളിച്ചിടും നിങ്ങടെ പദ്ധതികൾ തുടക്കമാണീ കലിതുള്ളൽ വെറും കിടക്കുന്നെതെയുള്ളു കളി കണ്ടിടാനായി
V.George 2020-01-27 07:11:28
Look at all the responses. Glad to see that Malayalee mindset is slowly coming out from the idiotic ideologies of religion and priesthood.The so called Malayalee Senior Citizens were a breed born in superstition, grow up in superstition and live in superstition. To a great extend they even succeeded to import their superstition to New York, Dallas and Chicago. The slow change is certainly encouraging. Please join hands to fight against all the superstitions whether it is Hindu superstion, Christian superstition or Muslim Superstition. Once we get rid of these superstitions, walls seperating humans as Hindu, Christian, Muslim will fall down.
കാട്ടില്‍ എന്ന കപട പുരോഹിതന്‍ 2020-01-26 22:09:13
2020-01-26 20:05:58 News അവശ്യ സമയത്ത് സഹായിക്കുവാൻ ആരും ഇല്ലായിരുന്നു എന്ന് ജോസഫ് സർ തന്നെ എഴുതീട്ടുണ്ട്. ഇന്നിപ്പോൾ രോഷാകുലരായ കുറെ നീതിബോധക്കാർ e മലയാളിയുടെ പേജിൽ കയറി കലിതുള്ളുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ജോസഫ് സാറിനോടുള്ള സഹതാപത്തേക്കാൾ പള്ളിക്കാരെയും പുരോഹിതരേയും തെറി പറയാനുള്ള ഒരവസരം ശരിക്കും വിനിയോഗിക്കുക, അത്ര തന്നെ. കൈ വെട്ടിയ മത ഭ്രാന്തരെ വിസ്മരിച്ച് പുരോഹിതരെ മൊത്തമായി അധിക്ഷേപിക്കുന്ന ചിലരുടെ അപഹാസ്യമായ നിലപാടിനോട് യോജിക്കാനാവില്ല. ഏതാനും പുരോഹിതരുടെ വീഴ്ച്ച ഒരു സഭയുടെ നിലപാടായി ചിത്രീകരിക്കരുത്. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടും. നിയമവും നീതി പാലകരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ജോസഫ് സാറിനെ വേണ്ട രീതിയിൽ സഭ സംരക്ഷിച്ചില്ല എന്നത് ആർക്കും നിഷേധിക്കാനാവില്ല. സഭ മാത്രമല്ല ഒരുത്തരും അദ്ദേഹത്തെ സഹായിച്ചില്ല എന്നത് എത്രമാത്രം ആ മനുഷ്യനെ തളർത്തീട്ടുണ്ടാകും? വിശക്കുമ്പോൾ ലഭിക്കാത്ത അന്നം ഇനി ആവശ്യമുണ്ടോ? മേളില്‍ കാണുന്നത് ap കാട്ടില്‍ എന്ന വെക്തിയുടെ കമന്റ്‌ ആണ്. I have read your comments before, based on a simple analysis I think you are a catholic priest in disguise, if so; it is disgusting. I know 100- 1000s of priests & I don’t have any respect or regards for them because they are the bottom feeders of the human society, they exploit the hard-working people to fatten their fat bellies. When did Joseph Sir ‘write’ there was no one to help him? – before or after the fanatic’s cutoff his hand? He had difficult times in the beginning but when we were aware of his situation, we helped him abundantly. He was thankful. The catholic priests are responsible for the tragedy, no one can deny it, they could have contacted the Islamic fanatics and could have explained the incident, situation & solution; instead they took the quick idiotic path to betray Prof. Joseph. A P Kattil- your comments have no touch of reality, instead it is fanatical & biased. You should be ashamed. I know Sri. Andrews personally. He is a humanitarian, but a Lion when comes to justice for the weak. Join him & support him if you are a real lover of humans. - Thomas Mathew; Kottayam, a student of Prof. Joseph. വെറുതെ വടി കൊടുത്തു അടി മേടിക്കല്ലേ കാട്ടിലെ
No to kaivett, jihad 2020-01-29 19:55:04
ഒരാളുടെ കൈ വെട്ടിയ മഹാപാപികളെപ്പറ്റി സംസാരിക്കുന്നതിനു പകരം കത്തനാരന്മാരെ പറ്റി സംസാരിക്കുന്നത് കഷ്ടമാണ്. ജിഹാദികളുടെ ഇത്തരം പരിപാടികൾ ആത്യന്തികമായി മുസ്ലിംകൾക്ക് ദോഷകരം. വിമര്ശനവും എതിരഭിപ്രായങ്ങളും ഒക്കെ ഉണ്ടാവുമെന്ന് മുസ്ലിംകൾ അംഗീകരിക്കണം. അത് തല്ലി ഒതുക്കാമെന്നു കരുതുന്നത് ശരിയല്ല. ആദ്യം എടുത്തു കളയേണ്ടത് ബ്ലാഷ്ഫെമി നിയമം, കഴുത്തു വെട്ടൽ, കൈ വെട്ടൽ പോലുള്ള ക്രൂര നിയമങ്ങൾ അത് പോലെ വ്യഭിചാരം, സ്വവർഗ പ്രേമം എന്നിവയൊന്നും ഇന്നത്തെ ലോകത് കുറ്റമല്ല. അത് ധാർമ്മികമല്ലായിരുയ്ക്കാം. പക്ഷ കുറ്റകൃത്യമല്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക