Image

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം തനിക്കില്ല;ശ്രീനിവാസന്‍

Published on 25 January, 2020
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം തനിക്കില്ല;ശ്രീനിവാസന്‍

മലയാള ചലച്ചിത്രനടന്‍,സംവിധായകന്‍,തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം പ്രശസ്തനാണ് ശ്രീനിവാസന്‍.ഇപ്പോഴിതാ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് തുറന്ന് പറയുകയാണ് ശ്രീനിവാസന്‍. ഒരു അഭിമുഖത്തിലാണ്
താരം മനസുതുറന്നത്.


ഇപ്പോള്‍ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്ബോള്‍ അരവിന്ദ് കേജ്‌രിവാള്‍ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം. അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോള്‍ ഉള്ളത്. വേറെ ആള്‍ക്കാര് മൊത്തത്തില്‍ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.എനിക്ക് ഗുണ്ടാസംഘമൊന്നുമില്ല,​ എന്നെ സംരക്ഷിക്കാന്‍ ആരുമില്ല. വരുന്നിടത്തുവച്ച്‌ വരുന്നപോലെ എന്ന ഒരു ലെെനില്‍. ചിലപ്പോള്‍ നമ്മളുടെ മനസിലുള്ളതിനെ ഒളിച്ചുവച്ച്‌ പറയാന്‍ വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു നിവൃത്തിയുമില്ലെങ്കില്‍ പറഞ്ഞുപോകും".-ശ്രീനിവാസന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക