Image

ബിഗ് ബ്രദര്‍ സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ സംവിധായകന്‍ സിദ്ദിഖിന്റെ വെളിപ്പെടുത്തല്‍

Published on 25 January, 2020
ബിഗ് ബ്രദര്‍ സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ സംവിധായകന്‍ സിദ്ദിഖിന്റെ വെളിപ്പെടുത്തല്‍

ആക്രമണങ്ങളില്‍ തുറന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. സിനിമമയ്ക്കെതിരായ ആക്രമണം ആസൂത്രിതമാണെന്നും അതിന് പിന്നില്‍ പ്രത്യേക താല്‍പര്യക്കാരാണ് എന്നുമാണ് സിദ്ദിഖ് വ്യക്തമാക്കിയിരിയ്ക്കുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.


എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാല്‍ ആര്‍ക്കൊക്കെയോ ഇവിടെ വരാം എന്ന ധാരണയാണ് അതിന് പിന്നില്‍. അതുകൊണ്ട് തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നതും പഴയ തലമുറയിലെ സംവിധായകരാണ്.


ഒരു നടന്‍ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് എത്രത്തോള സത്യമാണ് എന്ന് അറിയില്ല. ' മിമിക്രി സിനിമകളില്‍ നിന്നും ഞങ്ങള്‍ മൂന്ന് നാല് പേര്‍ ചേര്‍ന്ന് മലയാള സിനിമയെ രക്ഷിച്ചുകൊണ്ട് വരികയാണ്. ദയവുചെയ്ത് മിമിക്രി കഥകളുമായി തന്റെ അടുത്തേയ്ക്ക് വരരുത്' എന്നാണത്രേ അദ്ദേഹം പറഞ്ഞത്. ഒരാള്‍ വീഴുമ്ബോല്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചുനില്‍ക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക