Image

പ്രസവ ടൂറിസത്തിനു തടയിടാന്‍ ഗര്‍ഭിണികള്‍ക്കുള്ള സന്ദര്‍ശക വിസക്ക് നിയന്ത്രണം വരും

Published on 24 January, 2020
പ്രസവ ടൂറിസത്തിനു തടയിടാന്‍ ഗര്‍ഭിണികള്‍ക്കുള്ള സന്ദര്‍ശക വിസക്ക് നിയന്ത്രണം വരും
വാഷിംഗ്ടണ്‍, ഡി.സി: പ്രസവ ടൂറിസത്തിനു നിയന്ത്രണം വരുന്നു. ഇതിനായി പ്രത്യേക ചട്ടം നടപ്പാക്കുമെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
അമേരിക്കയില്‍ ജനിക്കുന്നവര്‍ എല്ലാവരും തന്നെ അമേരിക്കന്‍ പൗരന്മാര്‍ (ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ്) ആണ്. ഈഅവകാശം ദുരുപയോഗം ചെയ്താണു പ്രസവ ടൂറിസം എന്നു ട്രമ്പ് ഭരണകൂടം കരുതുന്നു.ഗര്‍ഭിണിഅമേരിക്കയിലെത്തി പ്രസവിക്കുകയും കുട്ടിക്കു പൗരത്വം നേടുകയും ചെയ്യുന്നതാണ് പ്രസവ ടൂറിസം. ചൈനക്കാരാണു ഇത് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. അതിനായി മെറ്റേര്‍ണിറ്റി ഹോമുകളും മറ്റും അവര്‍ നടത്തുന്നു.
പ്രസവത്തിനുള്ള ചിലവും സര്‍ക്കാര്‍ വഹിക്കണം എന്നതാണു ഇപ്പോഴത്തെ സ്ഥിതി. അത് സര്‍ക്കാറിനു വലിയ ബാധ്യത ആകുന്നു.
ഇനി മുതല്‍ ഗര്‍ഭിണികള്‍ക്ക് ബിസിനസ്-ചികില്‍സ വിസ നല്‍കും മുന്‍പ് അവരുടെ ലക്ഷ്യംമനസിലാക്കാന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥനു കൂടുതല്‍ വിവേചനാധികാരം നല്‍കും. സന്ദര്‍ശക വിസ ഉപയോഗിച്ചുള്ള യാത്ര അമേരിക്കയില്‍ പ്രസവിക്കുന്നതിനു ലക്ഷ്യമിട്ടാണെന്നു കണ്ടാല്‍ വിസ നിഷേധിക്കും. ഇതു കൊണ്ട് ഗര്‍ഭിണികള്‍ക്കെല്ലാം വിസ നിഷേധിക്കുമെന്ന് അര്‍ഥമില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സൂചിപ്പിച്ചിട്ടുണ്ട്.
പ്രസവ ടൂറിസം ദേശീയ സുരക്ഷയേയും ബാധിക്കുമെന്നു സ്റ്റേറ്റ് ഡിപ്പര്‍ട്ട്‌മെന്റ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ കുറ്റക്രുത്യങ്ങള്‍ നടക്കുന്നു.
അമേരിക്ക സന്ദര്‍ശികാന്‍ വിസ ആവശ്യമില്ലാത്ത 39 രാജ്യങ്ങളുണ്ട്. അവിടെ നിന്നുള്ളവര്‍ക്ക് പുതിയ ചട്ടം ബാധകമല്ല. അവര്‍ക്ക് വിസയില്ലാതെ 90 ദിവസത്തേക്കു വരാം
ഓരോ വര്‍ഷവും ബിസിനസ്-സന്ദര്‍ശക വിസയില്‍ 5 മില്യനിലേറേ പേരാണു അമേരിക്കയിലെത്തുന്നത്. അതില്‍ 30,000-ല്‍ പരം പേരാണു പ്രസവ ടൂറിസത്തിനെത്തുന്നത് എന്നാണു കണക്ക്. 3.8 മില്യന്‍ പ്രസവങ്ങളാണു ഒരു വര്‍ഷം അമേരിക്കയില്‍ നടക്കുന്നത്. അതില്‍ നിസാരമായ എണ്ണം മാത്രമാണു പ്രസവ ടൂറിസം വഴി നടക്കുന്നത്
Join WhatsApp News
പറഞ്ഞു കേട്ടത് 2020-01-25 09:22:05
ജന പെരുപ്പം മൂലം ചൈനയിലും ഇന്ത്യയിലും പ്രസവിക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് അവർ അമേരിക്കക്ക് വരുന്നത് എന്നാണ് പറഞ്ഞു കേട്ടത്
പ്രസവം മയാമി സ്റ്റയില്‍ 2020-01-25 12:02:12
ടുറിസം പ്രസവം കൂടുതൽ നടക്കുന്നത് മയാമിയിൽ ആണ്. പൂർണ ഗർഭിണികൾ വലിയ ബോട്ടിലും കപ്പലിലും പുറം കടലിൽ എത്തും, അവിടെ നിന്നും അമേരിക്കൻ ബോട്ടിൽ കരയിൽ എത്തും. മിയാമിയിൽ പ്രസവിക്കും. ഇവർ കൂടുതലും റഷ്യക്കാർ എന്നാണ് അറിവ്. ട്രൂമ്പ് മലയാളികൾ ഇത് കണ്ടുപിടിക്കണം. ഒർലാണ്ടോയിലെ തീം പാർക്കിലും ടുറിസ്റ്റ് വിസയിൽ അനേകർ എത്തുന്നു. മെക്സിക്കോ ബോർഡറിൽ കൂടി വരുന്നതിലും കൂടുതൽ ആളുകൾ വീസയിൽ വന്നു പോകാതെ തങ്ങുന്നവർ ആണ്. തെക്കേ ഫ്ലോറിഡ മുഴുവൻ ഇല്ലിഗൽ ആയി എത്തിയ ക്യുബൻസ് ആണ്. ഇതൊക്കെ അറിയാമായിട്ടും കണ്ണ് അടക്കുന്നു ട്രമ്പർ
josecheripuram 2020-01-25 18:07:00
What ever reason it is, People want to be American Citizens.Why you want leave your countries&Become US citizens?because in your own country you are a second class citizen.
Jack Daniel 2020-01-25 18:16:09
Why you are a second citizen in your own country bro? Do you feel that you are not a second citizen in this country now? In Trump's America, if you don't want to be a second citizen, vote him out bro. Some Malayalees think by voting for Trump they can avoid it and sit with him in the throne. No, bro that is not the American dream. That is White nationalism. Good to see you bro. I was wondering where you have gone.
thomas c jose 2020-01-25 21:35:51
Simple thing you go back to your country?
josecheripuram 2020-01-25 21:17:40
The freedom America has no other country have.The impeachment,whether president Trump is Guilty or not,there is a provision that an elected person can be deprived of his position.
Bloody Mary 2020-01-25 23:13:17
Tossing my comment into the trash can is not fare Editor. I am pregnant and it is not fare to ask me to go back to my country by the person who made me pregnant
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക