പാലക്കാട്ട് വീണ്ടും കര്‍ഷക ആത്മഹത്യ. കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍ കുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഇന്നു പുലര്‍ച്ചെ ഇദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ കടം ഇദ്ദേഹത്തിനുണ്ടായിരുന്നതായാണ് വിവരം. കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായായിരുന്നു വായ്പ എടുത്തിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഇവയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു.
ഇതേ തുടര്‍ന്ന് ഇയാള്‍ പണം കടമെടുത്ത വട്ടിപ്പലിശക്കാര്‍ നിരന്തരം ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മാനസീക സംഘര്‍ഷത്തിലായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ണന്‍ കുട്ടി. ഇതേപറ്റി അദ്ദേഹം സഹോദരി ഭര്‍ത്താവിനോടടക്കം പറഞ്ഞിരുന്നു. വട്ടിപ്പലിശക്കാരുടെ ഭീഷണി കൂടി വന്നതോടെയാണ് കണ്ണന്‍ കുട്ടി ആത്മഹത്യ ചെയ്തത്.