Image

നിമിഷ ഫാത്തിമ വിഷയം ; ഹൈക്കോടതി ഇടപെടുന്നു

ജോബിന്‍സ് തോമസ് Published on 26 July, 2021
നിമിഷ ഫാത്തിമ വിഷയം ; ഹൈക്കോടതി ഇടപെടുന്നു
അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയേയും കുഞ്ഞിനേയും തിരികെയെത്തിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. നിമിഷയുടെ അമ്മ ബിന്ദുവാണ് ഈ ആവശ്യം ഉന്നയിച്ച്  കോടതിയെ സമീപിച്ചത്. 

കേസ് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ഇവരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള പല അന്താരാഷ്ട്ര ഉടമ്പടികളിലും പൗരന്‍മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേകം പരിഗണയുണ്ടെന്നും ഭരണഘടനാപരമായി മൗലീകാവശങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം . 

തീവ്രവാദ സംഘടനയായി ഐഎസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായാണ് നിമിഷ ഫാത്തിമയും ഭര്‍ത്താവും അഫ്ഗാനിലെത്തിയത്. എന്നാല്‍ ഭര്‍ത്താവ് സൈനീക നടപടിയില്‍ കൊല്ലപ്പെട്ടതോടെ നിമിഷയും കുഞ്ഞും ജയിലിലാകുകയായിരുന്നു. 

നിമിഷയുടെ അമ്മ ആദ്യം ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നെങ്കിലും സാങ്കേതിക പിഴവ് കാരണം ഹര്‍ജി പിന്‍വലിച്ച ശേഷം പുതിയ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക