Image

കൊടകര പണം വന്നതെന്തിനെന്ന് സുരേന്ദ്രനറിയാമെന്ന് മുഖ്യമന്ത്രി

ജോബിന്‍സ് തോമസ് Published on 26 July, 2021
കൊടകര പണം വന്നതെന്തിനെന്ന് സുരേന്ദ്രനറിയാമെന്ന് മുഖ്യമന്ത്രി
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കൊടകരയിലെ കള്ളപ്പണമിടപാടില്‍ ബിജെപി പ്രവര്‍ത്തകന്‍ ധര്‍മ്മരാജനാണ് മുഖ്യപ്രതിയെന്നും ഇദ്ദേഹവും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി നല്ല അടുപ്പമാണുള്ളതെന്നും പണം വന്നതെന്തിനാണെന്ന് സുരേന്ദ്രനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇതിനാലാണ് കെ.സുരേന്ദ്രന്‍ സാക്ഷിയായതെന്നും അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊടകര കള്ളപ്പണക്കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തു നിന്നും റോജി എം ജോണ്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. 

കള്ളപ്പണം ബിജെപിയുടേതാണെന്നും അതിന്റെ ഉറവിടം അവര്‍ വെളിപ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം തുടരുകയാണെന്നും വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നും അവര്‍ക്ക് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സൂത്രധാരന്‍ സാക്ഷിയാകുന്ന സൂത്രം മാത്രമേ പോലീസിന് അറിയുള്ളുവെന്നും ഇത് ഇങ്ങനെയെ അവസാനിക്കൂ എന്ന് അറിയാമായിരുന്നുവെന്നും റോജി എം ജോണ്‍ അടിയന്തര പ്രമേയത്തില്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക