Image

ആരാധകരോട് ശില്‍പ ഷെട്ടിയുടെ അഭ്യര്‍ത്ഥന; ഒരുപാട് പേരുടെ പ്രയത്‌നമാണ്, ഹംഗാമ 2 കാണണം

Published on 25 July, 2021
ആരാധകരോട് ശില്‍പ ഷെട്ടിയുടെ അഭ്യര്‍ത്ഥന; ഒരുപാട് പേരുടെ പ്രയത്‌നമാണ്, ഹംഗാമ 2 കാണണം

നീണ്ട 13 വര്‍ഷത്തിനു ശേഷമാണ് ശില്‍പ ഷെട്ടി  പ്രിയദര്‍ശന്റെ കോമഡി ചിത്രമായ ഹംഗാമ 2 ലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്.  ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് ഇതിനകം എത്തിയിരിക്കുകയാണ്.  എന്നാല്‍ ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര ചിത്രം റിലീസ് ചെയ്യുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പാണ് അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്.  ഇപ്പോഴിതാ ആരാധകരോട് സിനിമ കാണണം എന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് താരം.

'ഞാന്‍ യോഗയുടെ അനുശാസനങ്ങളിലാണ് വിശ്വസിക്കുന്നത്, അഭ്യസിക്കുന്നതും- ജീവിതം നിലനില്‍ക്കുന്ന ഒരേയൊരു നിമിഷം ഇപ്പോഴാണ്. ഹംഗാമ 2ല്‍ ഒരു വലിയ സംഘത്തിന്റെ കഠിനാധ്വാനമുണ്ട്. എല്ലാവരും ഒരു നല്ല ചിത്രം നിര്‍മ്മിക്കാനായി കഷ്ടപ്പെട്ടു. ആ സിനിമയെ ഒന്നും ബാധിക്കാന്‍ പാടില്ല.' ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മറ്റൊരു പോസ്റ്റില്‍ ആരാധകരോട് കുടുംബ സമ്മേതം ചിത്രം കാണണമെന്നും ശില്‍പ ഷെട്ടി അഭ്യര്‍ത്ഥിച്ചു.നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാന്‍ കുടുബങ്ങള്‍ക്കൊപ്പം ഹംഗാമ 2 കാണാനായി ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നന്ദി', ശില്‍പ ഷെട്ടി  കുറിച്ചു.

2003ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം ഹംഗാമയുടെ രണ്ടാം ഭാഗമായാണ് ഹംഗാമ 2 എത്തുന്നത്. പ്രിയദര്‍ശനും എട്ട് വര്‍ഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഹംഗാമ 2'. ശില്‍പ ഷെട്ടിക്ക് പുറമെ, പരേഷ് റാവല്‍, മീസാന്‍ ജെഫ്രി, പ്രണിത സുഭാഷ്, രാജ്പാല്‍ യാദവ്, ജോണി ലെവര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക