Image

ആനന്ദ്‌ ശങ്കറിന്റെ എനിമിയില്‍ ആര്യയും വിശാലും: ടീസര്‍ റിലീസ്‌ ചെയ്‌തു

Published on 25 July, 2021
ആനന്ദ്‌ ശങ്കറിന്റെ എനിമിയില്‍ ആര്യയും വിശാലും: ടീസര്‍ റിലീസ്‌ ചെയ്‌തു

ആര്യയും വിശാലും നായകന്‍മാരാകുന്ന പുതിയ ചിത്രം എനിമിയുടെ ടീസര്‌ റിലീസ്‌ ചെയ്‌തു. ആനന്ദ്‌ശങ്കറാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ഒരു മിനുട്ട്‌നാല്‍പ്പത്‌ സെക്കണ്ട്‌ ദൈര്‍ഘ്യമുള്ള ടീസര്‍ കിടിലന്‍ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട്‌ സമ്പുഷ്‌ടമാണ്‌. മംമ്‌ത മോഹന്‍ദാസ്‌. പ്രകാശ്‌ രാജ്‌, മൃണാളിനി രവി, തമ്പി
രാമയ്യ എന്നിവരാണ്‌ മറ്റു താരങ്ങള്‍. 

തമനാണ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം. ആര്‍.ഡിരാജശേഖറാണ്‌ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്‌. റെയ്‌മണ്ട്‌ ഡ്രെറിക്‌ കാസ്റ്റ എഡിറ്റിങ്ങ്‌ നിര്‍വഹിക്കുന്നചിത്രത്തിന്റെ കലാസംവിധാനം രാമലിംഗമാണ്‌. ഇരുമുഖന്‍, നോട്ട എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം ആനന്ദ്‌ ശങ്കര്‍സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ എനിമി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക