Image

അഴിമതിക്കെതിരായി നടത്തുന്ന പോരാട്ടങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: തോമസ്‌ ടി ഉമ്മന്‍

Published on 18 August, 2011
അഴിമതിക്കെതിരായി നടത്തുന്ന പോരാട്ടങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: തോമസ്‌ ടി ഉമ്മന്‍
ന്യൂയോര്‍ക്ക്‌: അഴിമതിക്കെതിരായി നടത്തുന്ന ഗാന്ധിയന്‍ മാതുകയിലുള്ള സഹനസമരത്തെ നേരിട്ട രീതിയില്‍ അധികാരികള്‍ക്ക്‌ പിഴവ്‌ പറ്റിയിട്ടുണ്ടെന്ന്‌ ഇക്കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുമെന്ന്‌ ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ (ഓ.ഐ.സി.സി) നോര്‍ത്ത്‌ അമേരിക്ക ചെയര്‍മാന്‍ തോമസ്‌ ടി ഉമ്മന്‍ പ്രസ്‌താവിച്ചു.

അണ്ണാ ഹസ്സാരെ അഴിമതിയില്‍ നിന്നും മോചനം നേടുവാനുള്ള ഐതിഹാസികമായ സമരമാണ്‌ നടത്തുന്നതെങ്കില്‍ അത്‌ സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണെന്ന്‌ തെളിയിക്കുവാനുള്ള വളരെ നല്ല അവസരം ഉണ്ടായിരുന്നു. അഴിമതിക്കെതിരായ പോരാടുവാനുള്ള സന്ദര്‍ഭം നഷ്ടമാക്കാതെ അതിനു നേതൃത്വം നല്‍കുന്നവരെ വിലകുറച്ച്‌ കാട്ടുന്ന സങ്കോചമനോഭാവം രാജ്യത്തിനും ജന നന്മക്കും ചേര്‍ന്നതാണോ എന്നത്‌ ചിന്തനീയമാണ്‌. പറ്റിയ പിഴവുകളെ ഓര്‍ത്തുകണ്ണീരൊഴുക്കാതെ അഴിമതിക്കെതിരായി പോരാടുന്നവരോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ വിനീതമായി അധികാരികളോട്‌ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരായി നടത്തുന്ന പോരാട്ടങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: തോമസ്‌ ടി ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക