Image

സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല, പണം സൂക്ഷിക്കുമാത്രം ചെയ്‌തു: സൗമിത്ര സെന്‍

Published on 17 August, 2011
സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല, പണം സൂക്ഷിക്കുമാത്രം ചെയ്‌തു: സൗമിത്ര സെന്‍
ന്യൂഡല്‍ഹി: താന്‍ സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്നും ഏല്‍പ്പിക്കപ്പെട്ട പണം സൂക്ഷിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും  ജസ്‌റ്റിസ്‌ സൗമിത്ര സെന്‍ ഇംപീച്ച്‌മെന്റ്‌ നടപടിക്കിടെയുളള ന്യായവാദത്തില്‍ വ്യക്തമാക്കി. ന്യായാധിപന്മാരുടെ യഥാര്‍ഥ അഴിമതി മറച്ചുവയ്‌ക്കാന്‍ തന്നെ ബലിയാടാക്കുകയാണ്‌. ജുഡീഷ്യറി കുറ്റവിമുക്‌തനാക്കിയ തന്നെ വീണ്ടും വിചാരണ ചെയ്യുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന്‌ സൗമിത്ര സെന്‍ ചോദിച്ചു.

തനിക്കെതിരേ ആര്‌ ഫയല്‍ ചെയ്‌ത പരാതിയിലാണ്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന കെ.ജി. ബാലകൃഷ്‌ണന്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയത്‌. ജസ്റ്റീസ്‌ ബാലകൃഷ്‌ണന്‍ ഒരേ സമയം പരാതിക്കാരനും ന്യായാധിപനുമായി. ഇതു നിയമവിരുദ്ധമാണ്‌.ഇതില്‍ തന്നെ കുറ്റക്കാരനാക്കാനുള്ള ഗൂഢനീക്കം വ്യക്‌തമാണെന്നും സൗമി്‌ത്ര സെന്‍ പറഞ്ഞു. 2003 മുതല്‍ 2006 വരെ തനിക്കെതിരെ പരാതിയൊന്നും ഇല്ല. സ്‌റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയും (സെയില്‍) തനിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക