Image

ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 21 January, 2021
ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചു. വിക്‌ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീകരിച്ചത്.

പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിരുന്ന ശശികലയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്‌സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ജയില്‍ നടപടി അനുസരിച്ച് അന്തേവാസികള്‍ക്ക് ചികിത്സ നല്‍കേണ്ടത് വിക്‌ടോറിയ ആശുപത്രിയിലായതിനാല്‍ അങ്ങോട്ട് മാറ്റുകയായിരുന്നു.

ഇവിടെവെച്ച് ആദ്യം റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റും ആര്‍.ടിപി.സി.ആര്‍ ടെസ്റ്റും നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക