Image

സ്പ്രിൻക്ലർ വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചതായി ഡോ. എസ്.എസ്.ലാൽ

Published on 21 January, 2021
സ്പ്രിൻക്ലർ വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചതായി ഡോ. എസ്.എസ്.ലാൽ
തിരുവനന്തപുരം: സ്പ്രിൻക്ലർ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിച്ചതായി ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എഐപിസി) പ്രസിഡന്റ് ഡോ. എസ്.എസ്.ലാൽ. സ്പ്രിൻക്ലർ കരാർ സംബന്ധിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് സർക്കാരിന്റെ ഗുരുതരമായ ക്രമക്കേടുകളും വഞ്ചനകളുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ പൗരൻമാരുടെ ആരോഗ്യ വിവരങ്ങളുടെ നിയന്ത്രണം ബഹുരാഷ്ട്ര കമ്പനിക്കു കൈമാറിയെന്നു സർക്കാർ നിയോഗിച്ച അന്വേഷണ സമിതിതന്നെ കണ്ടെത്തിയിരിക്കുകയാണ്. വ്യക്തിഗത വിവരങ്ങൾക്കു പരിഷ്കൃത ലോകം ഏറെ മൂല്യം കൽപിക്കുന്നുണ്ട്. പ്രത്യേകിച്ചും പൗരൻമാരുടെ ആരോഗ്യ വിവരങ്ങൾക്ക്.

സ്പ്രിൻക്ലർ കരാറിലൂടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ ആഗോള മരുന്നു നിർമാണ കമ്പനികൾക്കുൾപ്പെടെ ചോരുമെന്ന ആരോപണം ഉയർന്നപ്പോഴും ‘ഡേറ്റ ചോർച്ച’ എന്ന പ്രയോഗത്തെ പരിഹാസത്തോടെയാണ് ഇടതു ബുദ്ധിജീവികൾ പോലും സമീപിച്ചതെന്നും ലാൽ പറഞ്ഞു
see manorama

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക