Image

ഡെൻവറിൽ കോവിഡ് സുഖപ്പെട്ടയാൾക്ക് വീണ്ടും രോഗം ബാധിച്ചപ്പോൾ മരണം

Published on 21 January, 2021
ഡെൻവറിൽ കോവിഡ് സുഖപ്പെട്ടയാൾക്ക് വീണ്ടും രോഗം ബാധിച്ചപ്പോൾ  മരണം

ഡെൻവർ: കൗമാരക്കാരനായ വിൽബർ പോർട്ടിലോ (18) രണ്ടു മാസങ്ങൾക്ക് മുൻപ് കോവിഡിനെ അതിജീവിച്ചിരുന്നു. ലോസ് ആഞ്ചലസിൽ നടത്തിയ യാത്രയ്ക്കിടെയാണ് അന്ന് രോഗം പിടിപ്പെട്ടത്.

രണ്ടാമതും വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെങ്കിലും അപൂർവ്വമാണെന്നു  ആരോഗ്യ വിദഗ്ധർ പറയുന്നു.  

രണ്ടാമത് രോഗം ബാധിച്ചവിവരം വിൽബർ അറിഞ്ഞിരുന്നില്ല. ഉറക്കത്തിനിടെ ആയിരുന്നു മരണം. മരണകാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും  കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ഡോക്ടറിൽ നിന്ന് വിവരം ലഭിച്ചു.  

മരണത്തിനുമുൻപ്  ഇയാൾ  പങ്കെടുത്തിരുന്ന പാർട്ടിയിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിൽബറിന് രണ്ടാമത് ബാധിച്ചത് കോവിഡ് വകഭേദമാണോ എന്ന് വ്യക്തമല്ല.
 
വൈറസിനെ ഗൗരവത്തോടെ കാണണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് വിലബാറിന്റെ കസിൻ ജാമി ഗോമസാണ് വിവരം പങ്കുവച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക