Image

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്​സിന്‍ സ്വീകരിക്കും

Published on 21 January, 2021
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്​സിന്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിന്‍ വിതരണത്തിന്‍റെ രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എല്ലാ മുഖ്യമന്ത്രിമാരും വാക്​സിന്‍ സ്വീകരിക്കും.


രണ്ടാംഘട്ടത്തില്‍ 50 വയസിന്​ മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്​നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ്​ വാക്​സിന്‍ നല്‍കുകയെന്ന്​ ​ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടൊപ്പം 50 വയസിന്​ മുകളില്‍ പ്രായമുള്ള എല്ലാ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും വാക്​സിന്‍ നല്‍കും.


രാജ്യത്ത്​ ജനുവരി 16നാണ്​ വാക്​സിന്‍ വിതരണം ആര​ംഭിച്ചത്​. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യയുടെ കോവിഷീല്‍ഡ്​, ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിന്‍ എന്നിവക്കാണ്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കിയത്​. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കാണ്​ വാക്​സിന്‍ നല്‍കുന്നത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക