Image

സ്പീക്കറെ നീക്കണമെന്ന പ്രമേയം തള്ളി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published on 21 January, 2021
സ്പീക്കറെ നീക്കണമെന്ന പ്രമേയം തള്ളി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ഡോളര്‍ കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ സഭയില്‍ അവതരിപ്പിച്ച പ്രമേയം തള്ളി. മൂന്നേകാല്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രമേയം തള്ളിയത്. പ്രമേയം തള്ളിയതിനെ തുടര്‍ന്ന് വോട്ടെടുപ്പിന് നിക്കാതെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.


സ്പീക്കര്‍ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണന്‍ മാറിനില്‍ക്കണമെന്ന് പറയുമെന്നാണ് ഞങ്ങള്‍ കരുതിയത്. അത് പറയാത്തതില്‍ പ്രതിഷേധിച്ച്‌ സഭ വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 


അതേസമയം, 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം സഭയില്‍ എത്തുന്നത്. രണ്ട് മണിക്കൂറാണ് പ്രമേയത്തിനായുള്ള ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചെങ്കിലും ചര്‍ച്ച മൂന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്നു.


ഗുരുതരപരായ ആരോപണങ്ങളാണ് പ്രമേയത്തില്‍ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ആരോപിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യസ്ഥനായ സ്പീക്കര്‍ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്നും പ്രമേയത്തില്‍ പറയുന്നു.


അതേസമയം, സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. പദവിയുടെ മഹത്വത്തിന് നിരക്കാത്ത പ്രവര്‍ത്തിയുണ്ടായ സ്പീക്കറെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്നും പ്രതിപക്ഷം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Join WhatsApp News
പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനി 2021-01-21 11:43:40
പൊട്ടിപ്പൊളിഞ്ഞ സർക്കസ് കമ്പനികൾക്ക് പെട്ടെന്നൊരു കളികിട്ടിയാൽ കീറിയതെല്ലാം തുന്നിക്കൂട്ടി പഴകിയതെല്ലാം ചായംപൂശി ഒട്ടിയ വയറുളള ഒട്ടകത്തേം പട്ടിയേം എല്ലാം കുളിപ്പിച്ചൊരുക്കി ഒരു ഒരുക്കമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പൊ കോൺഗ്രസ്സിന്റെ ഗതി അതാണ്. തെരഞ്ഞെടുപ്പ് മാത്രമാണോ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം ? സങ്കടം കൊണ്ട് ചോദിക്കുവാ.. പ്രവീൺ ഇറവങ്കര (KPCC കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി)
സ്പീക്കര്‍. 2021-01-21 11:52:24
'സത്യവിശ്വാസികളെ നിങ്ങള്‍ ഊഹങ്ങളെ പിന്തുടരരുത്, അത് കുറ്റമാകുന്നു'; പ്രതിപക്ഷപ്രമേയത്തിനെതിരെ ഖുര്‍ആന്‍ ഉദ്ധരിച്ച് സ്പീക്കര്‍. 'മുസ്ലീം വിരോധിയായി ബ്രാന്‍ഡ് ചെയ്യണ്ട, എനിക്കുള്ളത് സി.പി.എമ്മിന്റെ ബ്രാന്‍ഡ്'; എ വിജയരാഘവന്‍.
രമേശൻ വഴിയാധാരമോ? 2021-01-21 13:10:19
AICC/രമേശൻ വഴിയാധാരമോ? രമേശിനെ ഹൈക്കമാൻഡ് തേച്ചു... ഉമ്മൻ ചാണ്ടി മത്സരിക്കും. ആന്റണി മുഖ്യമന്ത്രിക്കസേരയിലേക്ക്. ദില്ലിയിൽ നിലവിളി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക