Image

ഫ്‌ളോറിഡയില്‍ ഇരട്ടതലയുള്ള അപൂര്‍വയിനം പാമ്പ് പിടിയില്‍

പി.പി. ചെറിയാന്‍ Published on 24 October, 2020
ഫ്‌ളോറിഡയില്‍ ഇരട്ടതലയുള്ള അപൂര്‍വയിനം പാമ്പ് പിടിയില്‍
ഫ്‌ളോറിഡ: ഇരട്ടതലയുള്ള അപൂര്‍വ ഇനത്തില്‍പെട്ട പാമ്പിനെ പാം ഹാര്‍ബറില്‍നിന്നും ഫ്‌ളോറിഡ വൈല്‍ഡ് ലൈഫ് അധികൃതര്‍ പിടികൂടി. ബ്ലാക്ക് റേബേഴ്‌സ് എന്നറിയപ്പെടുന്ന വിഷമില്ലാത്ത ഇനത്തില്‍പെടുന്ന ഇവ സംസ്ഥാനത്ത് സര്‍വസാധാരണമാണ്. ശരീരത്തില്‍ കറുത്ത നിറവും വെള്ള പാടുകളും ഇരട്ട തലയുമുള്ള ഈ പാന്പന്പിനെ ആദ്യമായാണ് ഇവിടെനിന്നും പിടികൂടുന്നതെന്ന് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറഞ്ഞു.

ഇരു തലകളും യഥേഷ്ടം ചലിപ്പിക്കുവാന്‍ കഴിയുന്ന ഈ പാമ്പിന് രണ്ടു തലച്ചോറുകള്‍ ഉള്ളതിനാല്‍ അധികം നാള്‍ ജീവിച്ചിരിക്കാന്‍ കഴിയില്ലെന്നാണ് വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറയുന്നത്. മാത്രവുമല്ല വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്നതിനാല്‍ ശരിയാംവണ്ണം ഇര തേടുന്നതിനോ, ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് ഒഴിഞ്ഞു മാറുന്നതിനോ ഇവയ്ക്ക് കഴിയില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക