Image

ഇ​ള​യ​ദ​ള​പ​തി​യു​ടെ നീ​ക്കം കാ​ത്ത് ത​മി​ഴ​കം: ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി താരം

Published on 24 October, 2020
ഇ​ള​യ​ദ​ള​പ​തി​യു​ടെ നീ​ക്കം കാ​ത്ത് ത​മി​ഴ​കം: ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി താരം

ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ര്‍​താ​രം വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്‍ വി​ജ​യ് ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.


വി​ജ​യ് ബി​ജെ​പി​യി​ലേ​ക്കെ​ന്ന വാ​ര്‍​ത്ത ത​ള്ളി വി​ജ​യ്‌​യു​ടെ പി​താ​വ് എ​സ്.എ. ​ച​ന്ദ്ര​ശേ​ഖ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ വി​ജ​യ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ ആ​വ​ശ്യം വേ​ണ്ടി വ​ന്നാ​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്ക് രൂ​പം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നേ​ര​ത്തെ, വി​ജ​യ് സി​നി​മ​യാ​യ മെ​ര്‍​സ​ലി​ന്‍റെ ജി​എ​സ്ടി പ്ര​ശ്‌​ന​ത്തി​ല്‍ ബി​ജെ​പി​യും വി​ജ​യും ത​മ്മി​ല്‍ ക​ല​ഹ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് വി​ജ​യ്​യെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക