Image

ഇന്ത്യൻ അമേരിക്കൻ അധ്യാപിക ഹേമലത ഭാസ്കരന് പ്രസിഡൻഷ്യൽ അവാർഡ്

പി.പി.ചെറിയാൻ Published on 24 October, 2020
ഇന്ത്യൻ അമേരിക്കൻ അധ്യാപിക ഹേമലത ഭാസ്കരന് പ്രസിഡൻഷ്യൽ അവാർഡ്
മേരിലാന്റ് - മേരിലാന്റിൽ നിന്നുള്ള ഇന്ത്യനമേരിക്കൻ അധ്യാപിക ഹേമലത ഭാസ്കരന് സയൻസ് മാത്തമാറ്റിക്സ് എൻജിനിയറിംഗിൽ പ്രസിഡന്റിന്റെ എക്സലൻസ് അവാർഡു ലഭിച്ച സലിസബറി ജെയിംസ് എം.ബെനറ്റ് ഹൈസ്കൂളിൽ 2004 മുതൽ ബയോളജി കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ അധ്യാപികയാണ് ഹേമലത .
പാരിസ്ഥിതിക വിഷയങ്ങളിൽ വിവിധ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് വിദ്യാർത്ഥികളെ പ്രോൽസാഹിപ്പിക്കുകയും അവരുടെ ഗവേഷണങ്ങൾ യൂത്ത് എൻവയൺമെന്റൽ ആക്ഷൻ സമ്മിറ്റിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിലും ഹേമല പ്രത്യേക താൽപര്യം എടുത്തിരുന്നു.
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എൻവയൺമെന്റൽ സയൻസിൽ ബിരുദാനന്തര ബിരുദവും ഈസ്റ്റേൺ ഷോർ മേരിലാന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എ .ടിയും കരസ്ഥമാക്കിയിരുന്നു ഹേമലത .
കിൻറർഗാർട്ടൺ മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള ക്ളാസ്സുകളിൽ പഠിപ്പിക്കുന്ന മാത്തമാറ്റിക്സ്, സയൻസ് കംപ്യൂട്ടർ സയൻസ് അധ്യാപകർക്കായി 1983-ലാണ് പ്രസിഡന്റ്സ് എക്സലൻസ് അവാർഡ് സ്പ്രിച്ചത്. അമേരിക്കയിലെ 5 സംസ്ഥാനങ്ങളിൽ നിന്നുള്ള അദ്ധ്യാപക അധ്യാപികമാരെയാണ് ഈ അവാർഡിനായി പ്രത്യേക പാനൽ ഇന്റർവ്യൂ ചെയ്യുന്നത്.
ഈ അവാർഡ്‌ ലഭിച്ചതിൽ ഞാൻ തികച്ചും വിനയാന്വിതയാകുന്നു; വളരെ അഭിമാനിക്കയും ചെയ്യുന്നു. ഹേമലത അവാർഡ് ലബ്ധിയിൽ പ്രതികരിച്ചു.
ഇന്ത്യൻ അമേരിക്കൻ അധ്യാപിക ഹേമലത ഭാസ്കരന് പ്രസിഡൻഷ്യൽ അവാർഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക