Image

അവയവ മാഫിയയ്ക്ക് പൂട്ടു വീഴും; സംസ്ഥാന വ്യാപക അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

Published on 24 October, 2020
അവയവ മാഫിയയ്ക്ക് പൂട്ടു വീഴും; സംസ്ഥാന വ്യാപക അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവമാഫിയയെ കുരുക്കിലാക്കാന്‍ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച്‌ ആഭ്യന്തരവകുപ്പ്. തൃശ്ശൂര്‍ എസ്‍പി എസ് സുദര്‍ശന്‍റെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക.


സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് പ്രത്യേകസംഘത്തെ രൂപീകരിക്കുന്നത്. ഇടനിലക്കാര്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും.


സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് ഉള്ള മൃതസഞ്ജീവനിയെന്ന നിയമാനുസൃതമുള്ള പദ്ധതിയെ അട്ടിമറിച്ച്‌ ഏജന്‍റുമാര്‍ അവയവ കച്ചവടം നടത്തുന്നുവെന്ന് ക്രൈം ബ്രാ‍ഞ്ച് കണ്ടെത്തിയിരുന്നു. 


കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏജന്‍റുമാരുടെ ചതിയില്‍പ്പെട്ട് നിരവധിപ്പേര്‍ വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പ്പന നടത്തിയെന്നും ഐജി എസ് ശ്രീജിത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക