Image

നീറ്റ് പരീക്ഷക്ക് നേടിയത് 590 മാര്‍ക്ക്, ഇന്റര്‍നെറ്റ് പട്ടികയില്‍ വന്നത് ആറ് മാര്‍ക്കും; വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

Published on 24 October, 2020
നീറ്റ് പരീക്ഷക്ക് നേടിയത് 590 മാര്‍ക്ക്, ഇന്റര്‍നെറ്റ് പട്ടികയില്‍ വന്നത്  ആറ് മാര്‍ക്കും; വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

ഭോപ്പാല്‍: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രമാണ് നേടാനായത് എന്ന മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലാണ് സംഭവം. ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടിയാണ് തൂങ്ങിമരിച്ചത്.


നന്നായി പഠിക്കുന്ന മകള്‍ക്ക് എന്തായാലും മികച്ച മാര്‍ക്കുണ്ടാവും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കള്‍ ഒഎംആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590 മാര്‍ക്കുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. ഈ വിവരം മകളെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. പക്ഷേ അതിനോടകം കടുത്ത മനോവിഷമിത്താലിയിരുന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.


മാര്‍ക്ക് രേഖപ്പെടുത്തിയതിലെ പിഴവാണ് ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ എടുത്തത്. ഡോക്ടറാകാന്‍ അഗ്രഹിച്ച വിധി നീറ്റ് പരീക്ഷയ്ക്കായി നന്നായി തയ്യാറെടുത്തിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത പട്ടികയില്‍ ആറ് മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിധിയെ മാനസികമായി തകര്‍ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക