Image

നൂറു മില്യണിലധികം കണ്ട ഡിബേറ്റ്; ഇത്തവണ വാക്‌യുദ്ധം ഒഴിവാക്കി (ബി ജോൺ കുന്തറ)

Published on 23 October, 2020
നൂറു മില്യണിലധികം കണ്ട ഡിബേറ്റ്; ഇത്തവണ വാക്‌യുദ്ധം ഒഴിവാക്കി (ബി ജോൺ കുന്തറ)
നിരവധി മാധ്യമങ്ങൾ പ്രാധാന്യം  നൽകാതിരുന്ന ഹണ്ടർ ബൈഡന്റെ  വിദേശ ബിസിനസ്സ്  ബന്ധം ഇപ്പോൾ എല്ലാ സമ്മതിദായകരുടെയും മുന്നിൽ എത്തിയിരിക്കുന്നു.

പൊട്ടിത്തെറികൾ ഒന്നും ഇല്ലാതെ നല്ല അന്തരീക്ഷത്തിൽ 100 മില്യനിലധികം ജനത വീക്ഷിച്ച  ഡിബേറ്റിൽ  ഇരു കൂട്ടരും സംയമനം പാലിച്ചു. ആരുമിവിടെ കളത്തിൽ നിന്നും പുറത്താക്കി എന്ന വിജയം നേടിയിട്ടില്ല.

അമേരിക്കൻ സമ്മതിദായകരുടെ മുന്നിൽ ഒരേ സമയം തങ്ങളുടെ വാദമുഖങ്ങൾ സമർപ്പിക്കുന്നതിന് ട്രംപിനും എതിരാളി ജോ ബൈഡനും ഈ തിരഞ്ഞെടുപ്പു കാലം അവസാനമായി കിട്ടുന്ന ഒരവസരം.  

നാഷ്‌വിൽ,  ടെന്നസിയിൽ നടന്ന ഈ 90 മിനിറ്റ് സംവാദത്തിൽ N B C മാധ്യമ പ്രവർത്തക ക്രിസ്റ്റീൻ വെല്കർ മോഡറേറ്റർ.

കോവിഡ് 19 ആയിരുന്നു ആദ്യ ചോദ്യം. ബൈഡൻ ഇതിൽ ട്രംപിനെ പഴിചാരുന്നതിനു ശ്രമം നടത്തി എന്നാൽ വിജയിച്ചതായി കണ്ടില്ല. രാജ്യത്ത് വീണ്ടും ഒരു സാധാരണ ജീവിതം വരുന്നകാര്യത്തിൽ ട്രംപ് വാക്സിൻ ഉടനെ എത്തുമെന്നു പറഞു. മില്യണുകൾ മരിക്കേണ്ടിടത്ത്  മരണ സംഖ്യ കുറച്ചുവെന്നും അവകാശപ്പെട്ടു 

ഹണ്ടർ ബൈഡന്റെ  വിദേശ ബിസിനസ്സ് ബന്ധം പരാമർശിക്കപെട്ട്. ബൈഡന്റെ ഉത്തരങ്ങൾ പോര.  ട്രംപ് പലേ തവണ ഈ ചോദ്യം സദസിൽ കൊണ്ടുവന്നു. ബൈഡൻ നൽകിയ മറുപടി താൻ ഇതിൽ നിന്നും പണമൊന്നും നേടിയിട്ടില്ല. എന്നാൽ അതിന് കടക വിരുദ്ധമായ ഇ മെയിൽ സന്ദേശങ്ങൾ ട്രംപ് സൂചിപ്പിച്ചു ബൈഡൻ മൗനം പാലിച്ചു.

പല  വിഷയങ്ങളും വെൽക്കർ ചോദ്യങ്ങളാക്കി. എന്നാൽ വിദേശനയത്തിനു പ്രാധാന്യം  നൽകിയില്ല. എന്നാൽ നോർത്ത് കൊറിയയെ ശത്രുപക്ഷത്തു നിന്ന് മിത്രമാക്കി എന്ന് ട്രംപ് പറഞ്ഞു. നാം ലോകരംഗത് ഒറ്റപ്പെട്ടതായി ബൈഡൻ പറഞ്ഞു. നോർത്ത് കൊറിയയെ ഇനിയും പേടിക്കണം.  നിയമവിരുദ്ധമായ കുടിയേറ്റം, കുട്ടികളെ കൂടുകളിൽ താമസിപ്പിക്കുക ഈചോദ്യങ്ങളിൽ ട്രംപ് ബൈഡനെ കുടുക്കി. കാരണം മാധ്യമങ്ങളിൽ കാണുന്ന കൂടുകൾ ഒബാമ-ബൈഡൻ കാലത്തു  നിർമ്മിച്ചവ എന്ന് ട്രംപ് വിശദീകരിച്ചു.

സാമുദായിക മൈത്രിയും, വർഗ്ഗ വിവേചനവും വേദിയിയിൽ ചർച്ചക്കെത്തി. ബൈഡൻ ഇവിടെ വർഗ്ഗവിവേചനം സിസ്റ്റത്തിലുണ്ടെന്നു പറഞ്ഞു. ഇത് പൊതുവേദിയിൽ വിജയിക്കുമോ? എന്നാൽ വൈസ് പ്രസിഡന്റ് ആയിരുന്നപ്പോൾ ബൈഡൻ  കറുത്ത വർഗക്കാരുടെ ഉന്നമനത്തിന് ഒന്നും ചെയ്തില്ല എന്നു  ട്രംപ് സമർഥിച്ചു. 

താൻ ക്രിമിനൽ നയങ്ങൾക്ക് ഇളവ്  വരുത്തി നിരവധി ചെറിയ കുറ്റക്കാരെ വിമോചിതരാക്കി. ഇതിൽ നിരവധി കറുത്ത വർഗ്ഗക്കാർ.  ബൈഡൻ കഴിഞ്ഞ നാൽപ്പത്തേഴു വർഷങ്ങളായി ഭരണരംഗത്ത്‌. അതിൽ വിശേഷിപ്പിക്കുവാൻ എന്തു നേട്ടം? അതിന് ബൈഡനു നല്ല മറുപടിയൊന്നും നൽകുവാൻ പറ്റിയിട്ടില്ല.

ട്രംപിൻറ്റെ നികുതിഅടക്കലും  ബിസിനസ്സും വീണ്ടും പ്രതിപാദ്യവിഷയമായി. താൻ മുൻ‌കൂർ നികുതികൾ അടച്ചിരുന്നു. കൂടാതെ I R S അന്വേഷണം കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ പൊതുജന സമഷം സമർപ്പിക്കും. എന്നാൽ ഈ അവസരം ട്രംപ് ബൈഡൻറ്റെ പുത്രൻ പുറം രാജ്യങ്ങളിൽ നിന്നും നേടിയ വരുമാനം ഉയർത്തിക്കാട്ടി വിഷയം തണുപ്പിച്ചു.

പ്രകൃതി  സംരക്ഷണം  ഇന്ധന വികസനം  ഇവയും സംസാര വിഷയമായി. ബൈഡൻ പ്രൈമറി തിരഞ്ഞെടുപ്പുകാലം ഫ്രാക്കിങ് എന്ന എണ്ണ ഉല്പാദന മാർഗം അവസാനിപ്പിക്കും എന്ന് പലേതവണ മുൻ ഡിബേറ്റുകളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് അതിനു കടക വിരുദ്ധമായ ഉത്തരം നൽകി. അത് പ്രേക്ഷകരിൽ എത്രമാത്രം വിശ്വാസ്യത  കൊണ്ടുവന്നു എന്നത് കണ്ടറിയണം. കൂടാതെ താമസിയാതെ എണ്ണ ഇന്ധനം ഇല്ലാതാക്കും എന്നും ബൈഡൻ പ്രസ്താവിച്ചു.

ഇപ്പോൾ സുപ്രീം  കോടതിയിൽ വിധി കാത്തിരിക്കുന്ന ഒബാമ കെയർ നിലവിലുള്ള ഒബാമ കെയർ മുഴുവനായും അസാധൂകരിക്കപ്പെട്ടാൽ എന്ത് എന്ന ചോദ്യത്തിന് രണ്ടു കൂട്ടരും മറുപടി നൽകുവാൻ ശ്രമിച്ചു. ബൈഡൻ പറഞ്ഞു താൻ ബൈഡൻ കെയർ നടപ്പിലാക്കും. ട്രംപ് പുതിയ ആരോഗ്യ സംരക്ഷണം നടപ്പിലാക്കും എന്നാൽ അതിൻറ്റെ രൂപരേഖകൾ ഒന്നും വെളിപ്പെടുത്തിയില്ല.

പൊതുവെ രണ്ടുപേരും നല്ല പെരുമാറ്റം അവതരിപ്പിച്ചു. ട്രംപ് നന്നായി തയ്യാറെടുപ്പു നടത്തിയാണ് ഇത്തവണ എത്തിയത്. കൂടാതെ കഴിഞ്ഞ ഡിബേറ്റിൽ കാട്ടിയ എടുത്തുചാട്ടം ഒഴിവാക്കി.കഴിഞ്ഞ ഡിബേറ്റിൽ ക്രിസ് വാലസ് നിയന്ത്രണം വിട്ടതുപോലെ ഇവിടെ നടന്നില്ല. മധ്യസ്ഥ വെല്കർ വിജയിച്ചു എന്നതിൽ സംശയം വേണ്ട.


Join WhatsApp News
truth and justice 2020-10-23 12:41:53
It was a well done debate.Biden had nothing to impress the public in his 40 some years career.Almost zero. Therefore he as achieved nothing in his debate whereas Trump had something in his quiver to impress the public his whole achievement during his four years career.Trump had good success.
Tom Abraham 2020-10-23 12:49:39
Author tells everything as it is. Biden s cheap bullying with those “ Come on”, repeating “ come on “ sounded like kids talk, not presidential. President Trump pretty much prosecuted his failed VP opponent, by asking most relevant questions. Why would Biden let drug addicts get no jail but only counseling , rehab. Three years of jail is what 30 year old got recently for attempting to kill herself with cocaine. She had rehab before. Let us go forward, not into the democratic -controlled Congress or Nation of fear before Isis or N. Korea. Vote Trump, vote for your next generation, greater energy self- sufficiency, Legal immigration only .
Boby Varghese 2020-10-23 15:27:03
According to Biden, stock market helped the billionaires in America. More than 130 million of us are stock market investors. Anyone with a retirement plan has invested money in the market. Stock market is helping millions of workers for their future. Biden's thinking is the old socialistic thinking. Today even communist countries are using stock market as part of their economic system.
Oommen 2020-10-24 04:27:43
Congratulations Trump for winning the Debate. May God bless you. Majority (99%) of Malayalees support you.
Mathew 2020-10-24 14:00:26
Final debate proved that Biden is too weak,mentally and physically unfit for the highest position of this country . He Even forgot to say China while debating about China.He was struggling to say large numbers correctly. He was tired and rush to complete the debate. He checked the time to know when the debate is going to be over. He is the weakest presidential candidate ever we had. Please don’t waste your Valuable vote by casting for Biden.Trump deserves four more years.He did a great job for this country.We as law abiding citizen, can’t support rioters and looters.We can’t afford a tax hike. Police defunding is dangerous to our community.We can’t even think about that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക