മലയാള സിനിമയിലെ നിത്യഹരിത നായകന്മാരില് ഒരാളാണ് നടന് റഹ്മാന്.ഇപ്പോളിതാ അഭിനയജീവിതത്തിന്റെ 37 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്തിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം.
വര്‍ഷങ്ങള്‍ പാഞ്ഞുപോയത് അറിഞ്ഞില്ല. ഇത്രയും വര്‍ഷങ്ങള്‍ തനിക്കു മേല്‍ സ്നേഹം ചൊരിഞ്ഞ എല്ലാവരോടും റഹ്മാന് നന്ദി അറിയിക്കുന്നു.
പത്മരാജന് സംവിധാനം ചെയ്ത് 1983ല്‍ പുറത്തിറങ്ങിയ 'കൂടെവിടെ'യാണ് റഹ്മാന് എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആദ്യ ചിത്രം