Image

നമ്പിനാരായണൻമാരേയും ശിവശങ്കരൻമാരെയും ജീവനോടെ കുരിശിൽ തറയ്ക്കുന്നത് ....ഓർക്കണം നമ്മൾ പലരെയും കുരിശിലേറ്റിവർ ആണ്

ജോസ് കാടാപുറം Published on 20 October, 2020
നമ്പിനാരായണൻമാരേയും ശിവശങ്കരൻമാരെയും ജീവനോടെ കുരിശിൽ തറയ്ക്കുന്നത് ....ഓർക്കണം നമ്മൾ പലരെയും കുരിശിലേറ്റിവർ ആണ്
മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ബോധവും ബുദ്ധിയും വിചിന്തനവും അടിയറവച്ച് ,അവര്‍ വിളമ്പിത്തരുന്ന ഉച്ചിഷ്ടവും അമേദ്യവും മടിയില്ലാതെ കഴിച്ച് ഏമ്പക്കം വിട്ടിരിക്കുന്ന സദാചാര മലയാളികള്‍ക്ക് വായിക്കാന്‍ അല്ല ഇത് എഴുതുന്നത്. ഹൃദയത്തിന്റെ ഏതറ്റത്തെങ്കിലും ഒരു തരി സാമൂഹ്യബോധം കാത്തുസൂക്ഷിക്കുന്ന ഓരോ മനുഷ്യനും കുറ്റബോധത്തോടെ അല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത ഒരു പേരുണ്ട്; നമ്പിനാരായണന്‍. ഭൂമിയില്‍ സത്യത്തിനെത്ര വയസ്സായി എന്ന് നിലവിളിക്കുന്ന സ്വര്‍ഗ്ഗവാതില്‍ പക്ഷിയെപ്പോലും തടവിലാക്കുന്ന മാധ്യമ ധര്‍മ്മങ്ങള്‍ കൊന്നു കൊലവിളിച്ച നമ്പി നാരായണന്‍.ആ മനുഷ്യനൊപ്പം തകര്‍ന്നുപോയത് അത്രയൊന്നും പേരും പെരുമയും എടുത്തു പറയാനില്ലാത്ത അയാളുടെ കുടുംബം മാത്രം ആയിരുന്നില്ല, സ്വന്തം ഭാര്യയുടെ മാനസിക ആരോഗ്യം മാത്രമായിരുന്നില്ല, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ജീവിതം മാത്രമായിരുന്നില്ല, ആധുനിക ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ സ്വപ്നങ്ങള്‍ കൂടിയായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം നമ്പിനാരായണന്‍ നിരപരാധിയാണെന്ന് ഇന്ത്യയുടെ പരമോന്നത നീതി പീഠവും ഭരണകൂടവും ഏറ്റുപറയുമ്പോള്‍ ചിതറിപ്പോയ അദ്ദേഹത്തിന്റെ ജീവിതത്തിന് പകരമാകുമോ അവര്‍ വച്ചുനീട്ടിയ ലക്ഷങ്ങള്‍..? ഇന്നിത് എടുത്തുപറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട് . ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് കേരളത്തെ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കെല്‍പ്പുള്ള ശിവശങ്കര്‍ ഐ എ എസ് ഇന്ന് മാധ്യമങ്ങളുടെ പ്രതിക്കൂട്ടിലാണ്. ആരാണ് ശിവശങ്കര്‍ ഐ എ എസ് .? പൗരന്‍മാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍ അക്ഷയ പദ്ധതി രൂപീകരിച്ച ഐടി മിഷന്‍ ഡയറക്ടര്‍. കേരളത്തിലെ ഓരോ വീട്ടിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ കെ ഫോണ്‍ പദ്ധതിക്ക് രൂപം കൊടുത്ത ഐടി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി.കെ ഫോണ്‍ പദ്ധതിയാണ് ഇന്റര്‍നെറ്റ് കുത്തക മുതലാളിമാരുടെ കേരള സ്വപ്നങ്ങള്‍ തകര്‍ത്തുകളഞ്ഞത്.

എല്ലാ തരത്തിലുമുള്ള പൗരന്‍മാര്‍ക്ക് വെള്ളം പോലെയും വൈദ്യുതി പോലെയും ഇന്റര്‍നെറ്റ് ലഭ്യമായാല്‍ തകര്‍ന്നു പോകുന്നത് അവര്‍ ലക്ഷ്യമിട്ട കുത്തക സ്വപ്നങ്ങളായിരിക്കും. കേരളത്തെ പിന്തുടര്‍ന്ന് ഇന്ത്യയും ലോകവും ഇന്റര്‍നെറ്റ് കണക്ഷനുമായി സാധാരണക്കാര്‍ക്കിടയിലേയ്ക്ക് ഇറങ്ങി ചെന്നാല്‍ പിന്നെ എങ്ങനെയാണ് ഫോര്‍ബ്‌സ് മാസികയുടെ മുന്‍നിരയില്‍ അംബാനിമാര്‍ അണിനിരക്കുന്നത്..? ജൂഹു ബീച്ചിന്റെ ഓരത്ത് മഹാ സൗധങ്ങള്‍ പണിതുയര്‍ത്തുന്നത്.? അതുകൊണ്ടാണ് അവര്‍ നമ്പിനാരായണന്‍മാരേയും ശിവശങ്കരന്‍മാരെയും ജീവനോടെ കുരിശില്‍ തറയ്ക്കുന്നത് .. മാനസികമായി പീഡിപ്പിച്ചു പീഡിപ്പിച്ചു ഇനി ഒരു ഉയര്‍ത്തെഴുനേല്‍പ്പ് ഉണ്ടാവുകയില്ല എന്ന് ഉറപ്പു വരുത്തുന്നത് .

കേരളത്തെ മാറ്റിമറിക്കുന്ന എല്ലാ സാധാരണക്കാരുടെ വീട്ടിലും അടുത്ത രണ്ട് മാസത്തിനുള്ളില്‍ എത്തുന്ന കെ നെറ്റ് എന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ പദ്ധതിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പദ്ധതി വിശ്വസിച്ചേല്‍പ്പിച്ചതും ഈ മനുഷ്യനെയാണ്. ജീവിതത്തില്‍ ഇതുവരെയില്ലാത്ത ശത്രുക്കളെ ഉണ്ടാക്കി നല്‍കുന്നതിന് ഈ പദ്ധതി കാരണമായി എന്നുതന്നെയാണ് വസ്തുത.

മാധ്യമങ്ങളെയും കേന്ദ്രസര്‍ക്കാറിനേയും നിയന്ത്രിക്കുന്ന ഒരു കുത്തക കമ്പനിക്ക് ഈ പദ്ധതി കേരളത്തില്‍ ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല എന്നോര്‍ക്കണം. ഭാവിയില്‍ ഈ കേരള മോഡല്‍ രാജ്യമാകെ നടപ്പിലായാല്‍ അത്ഭുതപ്പെടാനുമില്ല.

അപ്പോള്‍ ഒളിഞ്ഞിരിക്കുന്ന ആ ശത്രുവിനെ ആര്‍ക്കും തിരിച്ചറിയാനാകും. ഈ ശക്തിക്ക് കേരളത്തിലെ പ്രതിപക്ഷത്തെ കൂടി വിലക്കെടുക്കാനായോ എന്ന് സംശയമുള്ളവര്‍ക്ക് ഏറ്റവും അവസാനം നിയമസഭയില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ച ഒന്നു റിപ്പീറ്റ് കണ്ടാല്‍ സംശയം മാറും. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തില്‍ കെ നെറ്റ് പദ്ധതി അടിയന്തിരമായി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെടുന്നത് എന്തായാലും കേരളത്തിലെ സാധാരണക്കാരോടുള്ള കരുതലാകാനിടയില്ലല്ലോ.

അതുകൊണ്ട് സ്വര്‍ണം കടത്തിയവരേയും കൈപ്പറ്റിയവരേയും തൊടാതെ അതിലെ ഒരു പ്രതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഈ മനുഷ്യനെ മാത്രം പച്ചക്ക് കൊത്തിയരിയുന്നതിന് പിന്നില്‍ ഇങ്ങിനെ ഒരു രാഷ്ട്രീയം കൂടിയുണ്ട്. സംഘിയേയും കൊങ്കിയേയും പേരുകേട്ട അന്വേഷണ സംഘങ്ങളെയും മാധ്യമങ്ങളേയും ഒരേ നൂലില്‍ കോര്‍ക്കാര്‍ കഴിവുള്ള ഒരേ ഒരു ശക്തി മാത്രാണ് ഉള്ളത്. അത് മറ്റാരുമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ..അദ്ദേഹം ബിജെപി നേതാവ് കുരയ്ക്കുന്ന അടിസ്ഥാന ആരോപണങ്ങളുടെ പിറകെ പോയി എത്ര തവണ നാണം കേട്ടു എന്നത് മറ്റൊരു കാര്യം ഇതിലൂടെ ക്രൂശിലേറ്റാന്‍ കുറെ പേരെ കിട്ടി കൂടെ കേരളം സമൂഹത്തിന്റെ മുമ്പോട്ടുള്ള പോക്കിനെ പതുക്കെയാക്കാനും കേന്ദ്രമന്ത്രി മുരളീധരനും യൂ ഡി എഫ് ഉം ചേര്‍ന്നുനടത്തുന്ന രാഷ്ട്രീയ ഗൂഡാലോചന നടപ്പിലാക്കാനും, എം ശിവശങ്കറിനെ വേട്ടയാടുകയാണെന്ന് മനസ്സിലാവാന്‍ അന്നംകഴിക്കുന്നവന്റെ കോമണ്‍ സെന്‍സിനപ്പുറം വലിയ കൂര്‍മ്മബുദ്ധിയൊന്നും ആവശ്യമില്ല! മൂന്നര മാസത്തെ ചോദ്യം ചെയ്യലില്‍ ഇതുവരെ അയാള്‍ പ്രതിചേര്‍ക്കപ്പെട്ടിട്ട് പോലുമില്ല.

എന്‍ഐഎ യുഎപിഎ ചാര്‍ത്തിയ ഈ കേസിലെ പത്തിലേറെ പ്രതികള്‍ക്ക് പോലും കോടതികള്‍ സ്വാഭാവിക ജാമ്യം അനുവദിച്ച് പുറത്തുവിട്ടു കഴിഞ്ഞിരിക്കുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഈ കേസില്‍ എം ശിവശങ്കര്‍ കുറ്റക്കാരനാണോ അല്ലയോ എന്നതൊക്കെ കോടതികള്‍ കണ്ടെത്തേണ്ടതാണ്. അതെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ. ഡോളര്‍ കൈമാറ്റത്തില്‍ ശിവശങ്കരന്‍ ഉപദേശം നല്‍കി എന്ന് ഏതോ ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു ഇതാണ് ഇപ്പോള്‍ കസ്റ്റംസ് പറയുന്ന ശിവശങ്കരനെതിരെയുള്ള പുതിയ ചാര്‍ജ് ..

എന്നാല്‍ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെ അല്ല എന്ന കേന്ദ്ര സഹമന്ത്രി മുരളീധരന്റെ നിര്‍ദേശം അതേപടി സ്വര്‍ണ കടത്തിലെ പ്രതിക്കു കൈമാറുകയും ആ രീതിയില്‍ കസ്റ്റംസിനു മൊഴി നല്കാന്‍ ഉപേദേശിക്കുകയും ചെയിത അനില്‍ നമ്പ്യാര്‍ എന്ന ബിജെപി ജനം ടിവിയുടെ പ്രധാനികതിരെ അറെസ്റ്റുമില്ല അയാളുടെ വീട്ടില്‍ റെയ്ഡു ഇല്ല
എന്നാല്‍ ശിവശങ്കരന്‍'അയാള്‍ ആരെയും കൊന്നിട്ടില്ല.
ഒരു രൂപ കൈക്കൂലി പറ്റിയിട്ടില്ല.
സ്വര്‍ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല ഒരു രൂപ സമ്പാദിച്ചിട്ടില്ല. അഴിമതി നടത്തിയിട്ടില്ല.
ഇപ്പോഴും സ്വര്‍ണം ആരു കൊടുത്തുവിട്ടൂ ആര്‍ക്കു കൊടുത്തുവിട്ടൂ ഉത്തരമില്ല .
ശിവ ശങ്കരന്‍ തന്റെ അധികാര പദവി ഉപയോഗിച്ച് കസ്റ്റംസിലേക്ക് ഒരു കാള്‍ പോലും ചെയ്തിട്ടില്ല.

ആകെ ചെയ്ത തെറ്റ് ഈ കേസിലെ പ്രതികളിലെ ഒരാളും ബന്ധുവുമായ വ്യക്തിയുമായി വ്യക്തിപരമായി സൗഹൃദമുണ്ട് എന്നതാണ്.

ഈ കുറ്റമെല്ലാം ചെയ്തവര്‍ സ്വതന്ത്രമായി വിലസുമ്പോള്‍ ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കു കുട പിടിക്കുന്ന കേന്ദ്ര സഹമന്ത്രി , ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇവര്‍ക്കു ചൂട്ടു കത്തിക്കുന്ന പ്രതിപക്ഷ നേതാവ് ഇവര്‍ മാന്യന്മാരായി വിലസുന്നു . എന്തുകൊണ്ടാകും ഈ കേസിന്റെ പേരില്‍ ശിവശങ്കരനെ മാത്രം ഇങ്ങനെ മാസങ്ങളായി കൊത്തിവലിക്കുന്നത് എന്ന് പൊതുബോധത്തിന്റെ അങ്ങാടിയില്‍ നിന്ന് കുറച്ച് മാറി നിന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?! കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍, സ്‌പോര്‍ട്‌സ്, ഗതാഗതം, പവര്‍ വകുപ്പുകളുടെ ചുമതലയുള്ള ഗവണ്മെന്റ് സെക്രട്ടറി എന്നീ വിവിധ ചുമതലകള്‍ ഒന്നിച്ച് നിര്‍വഹിച്ചു. കേരളത്തിലാദ്യമായി നടന്ന ദേശീയ ഗെയിംസ് ഒരു ആക്ഷേപവും കേള്‍പ്പിക്കാതെ രാജ്യത്തിന്റെ കയ്യടി വാങ്ങി നടത്തുന്നതിനു നേതൃത്വം നല്‍കിയതും ഈ വിശ്വസ്ഥ ഉദ്യോഗസ്ഥനായികരുന്നു. പക്ഷേ ഇതുവരെ പ്രതിപട്ടികയില്‍ പോലും ചേര്‍ത്തിട്ടില്ലാത്ത ഒരു കേസിന്റെ പേരില്‍ പാപ്പരാസി മാധ്യമങ്ങളും ആ വേട്ടനായ്ക്കള്‍ക്ക് പിന്നാലെയോടുന്ന പ്രതിപക്ഷ ആള്‍കൂട്ടവും ഈ മനുഷ്യന് തിരിച്ച് കൊടുത്തത് എന്താണെന്ന് ഈ നാട് നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയധികം വേട്ടയാടലുകള്‍ക്ക് വിധേയമാകേണ്ട ഉദ്യോഗസ്ഥനാണോ അയാള്‍ എന്ന ചോദ്യം അന്തരീക്ഷത്തില്‍ എന്നും മുഴങ്ങിനില്‍ക്കും.

ശവംതീനികള്‍ ഇനിയും മരണം ഉറപ്പാക്കും വരെ അയാളെ കൊന്നുകൊണ്ടേയിരിക്കും
സുദീര്‍ഘമായ തന്റെ സര്‍വ്വീസ് ഹിസ്റ്ററിയില്‍ ഒരിക്കല്‍ പോലും ഒരു റെഡ് മാര്‍ക്കു ലഭിക്കാത്ത ഉദ്യോഗസ്ഥനായിരുന്നു എം ശിവശങ്കര്‍. കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ ഇത്രയും സംഭാവന നല്‍കിയ മറ്റൊരു ഐ എ എസ് കാരനില്ല എന്നോര്‍മ്മിപ്പിക്കട്ടെ.

അപ്പോഴും എം ശിവശങ്കര്‍ എന്ന ദീര്‍ഘകാല സര്‍വ്വിസ് ഹിസ്റ്ററിയുള്ള ആ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനെ കുറിച്ച് ചില വാക്കുകള്‍ ഇവിടെ കുറിക്കാതെ പോയാല്‍ അത് അനീതിയാകും എന്നു തോന്നുത് കൊണ്ടാണ് ഇത് കുറികേണ്ടി വരുന്നത് .വ്രദ്ധരായ അയാളുടെ മാതാപിതാക്കള്‍ ഇതെല്ലം കേട്ട് ഉറങ്ങാതെ ഇരിപ്പുണ്ട് എന്നോര്‍ക്കുക ചെറിയ ക്ലാസ്സുമുതല്‍ ഒന്നാം സ്ഥാനകാരനായ മകനെയോര്‍ത്തു നെഞ്ചുപൊട്ടി ദിവസങ്ങള്‍ തള്ളി നീക്കുന്നത് .മൂന്നു മാസം കൊണ്ട് പ്രധാന കേന്ദ്ര ഏജന്‍സികള്‍ 100 മണികൂറോളും ചോദ്യം ചെയ്തിട്ടും ഒരു തരിമ്പു സ്വര്‍ണം കടത്തിയത്തില്‍ ഇയാള്‍ക്ക് പങ്കില്ല എന്നറിഞ്ഞിട്ടും പിന്നെയും കൊത്തി വലിക്കുന്നു ...ഇപ്പോള്‍ സ്വര്‍ണം തേഞ്ഞു പകരം ഡോളര്‍ കടത്തിയെന്നാണ് പറയുന്നത് മറ്റൊരു പുകമറ

മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക് ആകുമ്പോഴും സ്വന്തം വീട് എന്ന സ്വപ്നം ബഹുഭൂരിപക്ഷം സാധാരണക്കാരും സാക്ഷാത്കരിക്കുമ്പോഴും രണ്ടു പ്രളയവും,നിപ്പായും പിന്നെ ഇപ്പോള്‍ ഒരു കൊറോണയും സാധാരണ ജനജീവിതത്തെ തകര്‍ത്തെറിഞ്ഞിട്ടും ഒരു പുതിയ കേരള സൃഷ്ടിക്കായി ദീര്‍ഘവീക്ഷണത്തോടെ സധൈര്യവും ശക്തവുമായി മുന്നോട്ടു പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനോട് ,സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് ചോദിക്കുന്ന മലയാളി പൊതുബോധം ഒരിക്കലും ശിവശങ്കരന്‍ എന്ന ദീര്‍ഘദര്‍ശിയെ മനസ്സിലാക്കാന്‍ പോകുന്നില്ല .

ഒരു ക്രൈം ത്രില്ലര്‍ കാണുന്ന അതേ മനോഭാവത്തോടെ ശിവശങ്കര തേജോവധം കണ്ടിരിക്കുന്ന മാ .. മാധ്യമങ്ങളുടെ പ്രേക്ഷകരേ.. പച്ച നുണ പറയുന്ന ചാനല്‍ പ്രമാണിമാരെ മനസാ ഇഷ്ടപെടുന്ന പ്രേക്ഷകരോടും , പൈങ്കിളി നോവല്‍ വായിക്കുന്ന ഇക്കിളി മനസ്സോടെ വാര്‍ത്താ പരമ്പര വായിച്ചു രസിക്കുന്ന മുഖ്യധാരാ 'ഉജ്ജ്വല' മാധ്യമങ്ങളുടെ വായനക്കാരേ..., നിങ്ങളോര്‍ക്കുക അറിഞ്ഞുകൊണ്ടല്ലെങ്കിലും നിങ്ങളും
കൂടിച്ചേര്‍ന്നാണ് നാളത്തെ നമ്പി നാരായണനെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അവസാനമായി 'ആരു വന്നാലും കണക്കാ 'എന്നത് നല്ലതിനെ അംഗീകരിക്കാന്‍ പറ്റാത്തവന്റെ സുവിശേഷമാണെന്നു ഓര്‍മിപ്പിച്ചുകൊണ്ട്
നമ്പിനാരായണൻമാരേയും ശിവശങ്കരൻമാരെയും ജീവനോടെ കുരിശിൽ തറയ്ക്കുന്നത് ....ഓർക്കണം നമ്മൾ പലരെയും കുരിശിലേറ്റിവർ ആണ്
Join WhatsApp News
Philip 2020-10-20 17:30:58
നമ്പി നാരായണന്റെയും, ശിവശങ്കരനെയും ദയവായി താരതമ്യം ചെയ്യരുത്... മൂക്കറ്റം കുടിച്ചു പര സ്ത്രീ ബന്ധവും ആയി നടക്കുന്ന ഒരു ആഭാസനെ നമ്പി നാരായണും ആയി ഒത്തു കാണുവാൻ അരിയാഹാരം കഴിക്കുന്ന ആർക്കും പറ്റില്ല. ഇയാളെ അവർ നല്ലതുപോലെ ഉപയോഗിച്ച്‌ കള്ളക്കടത്തിൽ എന്നത് കൊണ്ട് അയാൾ കുറ്റകാരൻ ആണ്..
Korah Cherian 2020-10-21 00:20:59
Thampy Narayan and Sivasankaran totally different personality in all respect. The article written well. Please be careful when releasing any article to press and media. Emalayalee is well known and globally Malayalees reading it.
swapnam 2020-10-21 17:28:59
ചങ്കരൻ , സരിത ഇവരൊക്കെ ദൈവങ്ങൾ ആയതുകൊണ്ട് കോവിലുകളിൽ പൂജിക്കപ്പെടണം . നല്ല ഉഗ്രൻ താരതമ്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക