Image

വേലുത്തമ്പിദളവ ദേശിയ പുരസ്‌ക്കാരം മാധവന്‍. ബി. നായര്‍ക്ക് സമ്മാനിച്ചു

അനില്‍ പെണ്ണുക്കര Published on 15 November, 2019
വേലുത്തമ്പിദളവ ദേശിയ പുരസ്‌ക്കാരം  മാധവന്‍. ബി. നായര്‍ക്ക് സമ്മാനിച്ചു
തിരുവനന്തപുരം : ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ വേലുത്തമ്പിദളവ ദേശിയ അവാര്‍ഡ്  ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്ക്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിച്ചു.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം മലയാള നാടിന്റെ നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ തനിമ ചോരാതെ അമേരിക്കയിലും കാഴ്ച വയ്ക്കുന്നതാണ് മാധവന്‍ ബി നായരുടെ പ്രത്യേകതയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .അവാര്‍ഡ് ദാന ചടങ്ങ്  വിദ്യാഭ്യാസ മന്ത്രി ഫ്രൊഫ .സി രവീന്ദ്ര നാഥ് ഉത്ഘാടനം ചെയ്തു .മറു നാട്ടില്‍ മലയാളി ശബ്ദം കേള്‍പ്പിച്ച മികവിന് ധീര ദേശാഭിമാനിയുടെ പേരിലുള്ള മാധവന്‍ ബി നായരെ തേടിയെത്തിയത് അഭിമാനകരമെന്ന് അദ്ദേഹം പറഞ്ഞു .ഫൊക്കാന അതിന്റെ മികവ് കൊണ്ട് ലോകമലയാളികള്‍ക്കും സംഘടനകള്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .


മുന്‍ ചീഫ് സെക്രട്ടറി ആര്‍ .രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു .ഡോ.എം.ആര്‍ തമ്പാന്‍, വിളക്കുടി രാജേന്ദ്രന്‍,ഡോ.ബി .എസ് ബാലചന്ദ്രന്‍,ആര്‍.അജിത് കുമാര്‍, ജി.രാജീവ്, പോള്‍ കറുകപ്പിള്ളില്‍, ഡോ.ബാബു സ്റ്റീഫന്‍, കല്ലിയൂര്‍ ഗോപകുമാര്‍, രഞ്ജിത് പിള്ള, സുദര്‍ശനന്‍ കാര്‍ത്തികപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കേരളത്തിലേയും അമേരിക്കയിലേയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച സേവനത്തിനാണ് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ അര്‍ഹനായത് . 50,111  രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.  ഡോ. വിളക്കുടി രാജേന്ദ്രന്‍ ചെയര്‍മാനും  ഡോ. രഞ്ജിത് പിള്ള, കല്ലിയൂര്‍ ഗോപകുമാര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞുടുത്ത്. എം.വി .രാഘവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം .പി . വിരേന്ദ്ര കുമാര്‍, മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍, എം. ഡോ. ആര്‍. തമ്പാന്‍ തുടങ്ങിയവര്‍ മുന്‍പ് ഈ  പുരസ്!കാരത്തിനു അര്‍ഹരായിട്ടുണ്ട്.


വേലുത്തമ്പിദളവ ദേശിയ പുരസ്‌ക്കാരം  മാധവന്‍. ബി. നായര്‍ക്ക് സമ്മാനിച്ചുവേലുത്തമ്പിദളവ ദേശിയ പുരസ്‌ക്കാരം  മാധവന്‍. ബി. നായര്‍ക്ക് സമ്മാനിച്ചു
Join WhatsApp News
VJ Kumr 2019-11-15 12:19:31
എല്ലാവിധത്തിലും ഉള്ള ആശംസകൾ
മലയാളികളുടെ ശബ്ദം 2019-11-15 17:49:51


തിരുവിതാംകൂർ എന്ന കൊച്ചു ഭൂപ്രദേശത്തെ ദളവാ ആയിരുന്ന വേലുത്തമ്പി എങ്ങനെ ധീര ദേശാഭിമാനിയാകും. ഒരു ദുഷ്ടനായിരിന്നു അയാൾ. തിരുവിതാംകൂറിൽ രാജകുടുംബത്തെ ഭീഷണിപ്പെടുത്തി ഖജനാവ് നശിപ്പിച്ചുകൊണ്ടിരുന്ന ഒരു വർഗീയ വാദി! അയാൾ. ഒരു കണക്കപ്പിള്ള കണക്കു തെറ്റിച്ചെന്നു പറഞ്ഞുകൊണ്ടു കൈവിരൽ മുറിച്ചെടുത്തവനായ നരാധമനുമായിരുന്നു വേലുത്തമ്പി. അയാളുടെ പേരിലുള്ള ഇത്തരം പുരസ്‌ക്കാരങ്ങൾ പള്ളയിൽ കളയുകയായിരിക്കും നല്ലത്? 

മാധവൻ നായർ മലയാളികളുടെ ശബ്ദമാണോ? ഇതിനുമുമ്പൊക്കെ നിരവധി പേർ ഫൊക്കാന പ്രസിഡണ്ടായി സ്ഥാനത്തിരുന്നിട്ടുണ്ടല്ലോ? അവരുടെ പേരുകളൊന്നും ഇത്തരം അവാർഡ് ദാനങ്ങളിൽ കേട്ടില്ല. ജൂറി കമ്മറ്റിക്കാർ മുഴുവൻ നായന്മാർ. സമ്മാനം നൽകുന്നതും നായർ. സ്വാധീനത്തിന്റെ പുറത്തും പണത്തിന്റെ പുറത്തും ആർക്കും അവാർഡ് ലഭിക്കുന്ന കാലവും. ഏതായാലും അമേരിക്കയിലെ മലയാളികളുടെ ശബ്ദമായ മാധവൻനായർക്ക് അഭിനന്ദനങ്ങൾ. അമേരിക്കൻ മലയാളികളുടെ ശബ്ദമെന്ന ഇത്തരം പൊട്ടത്തരങ്ങൾ മിസ്റ്റർ ചെന്നിത്തല ഒഴിവാക്കുമെന്നും കരുതുന്നു. അടുത്ത പ്രൊമോഷൻ ഇനി അമേരിക്കയുടെ ശബ്ദമെന്നായിരിക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക