Image

ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി ലോകസുന്ദരി മാനുഷി ചില്ലര്‍; നായകനായി എത്തുന്നത് അക്ഷയ് കുമാര്‍

Published on 15 November, 2019
ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി ലോകസുന്ദരി മാനുഷി ചില്ലര്‍; നായകനായി എത്തുന്നത് അക്ഷയ് കുമാര്‍

ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി ലോകസുന്ദരി മാനുഷി ചില്ലര്‍. അക്ഷയ് കുമാറിന്റെ നായികയായിട്ടാണ് മാനുഷിയുടെ ബോളിവുഡ് അരങ്ങേറ്റം. രാംപുത് വംശത്തിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥ പറയുന്ന 'പൃഥ്വിരാജ്' എന്ന ചിത്രത്തിലാണ് മാനുഷി നായികയായി എത്തുന്നത്. 2017 ലാണ് മാനുഷി ലോക സുന്ദരിപ്പട്ടം അണിയുന്നത്.


ചിത്രത്തില്‍ പൃഥ്വിരാജ് ആയി അക്ഷയ്കുമാര്‍ എത്തുമ്ബോള്‍ അദ്ദേഹത്തിന്റെ ഭാര്യ സന്യോഗിത ആയിട്ടാണ് മാനുഷി എത്തുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ നായിക കഥാപാത്രത്തിനായി ഒരുപാട് പേരെ ഓഡിഷന്‍ നടത്തിയെങ്കിലും പറ്റിയ ഒരാളെ കിട്ടിയിരുന്നില്ല. ഒടുവിലാണ് മാനുഷിയെ ആ റോളിലേക്ക് പരിഗണിച്ചത് എന്നാണ് ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞത്.


'ജീവിതം ഒരു ഫെയറി ടെയ്ല്‍ പോലെ ആയാണ് കാണുന്നത്. ആദ്യം ലോകസുന്ദരിപ്പട്ടം ലഭിച്ചു, ഇപ്പോള്‍ ബോളിവുഡിലേക്ക് വലിയൊരു തുടക്കവും ലഭിച്ചു' എന്നാണ് ഇതിനെ കുറിച്ച്‌ മാനുഷ് ചില്ലര്‍ പറഞ്ഞത്.
യഷ്രാജ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക