Image

മഹാരാഷ്ട്രയിലെ അടുത്ത സര്‍ക്കാറിനെ നയിക്കുന്നത് ശിവസേനയായിരിക്കുമെന്ന് സഞ്ജയ് റാവത്ത്

Published on 15 November, 2019
മഹാരാഷ്ട്രയിലെ അടുത്ത സര്‍ക്കാറിനെ നയിക്കുന്നത് ശിവസേനയായിരിക്കുമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ അടുത്ത സര്‍ക്കാറിനെ നയിക്കുന്നത് ശിവസേനയായിരിക്കുമെന്ന് വക്താവ് സഞ്ജയ് റാവത്ത്. കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും പിന്തുണയോടെയാണ് ശിവസേന മന്ത്രിസഭ രൂപീകരിക്കുക. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മാത്രമല്ല,ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസനേ വരുന്ന 25 വര്‍ഷം മഹാരാഷ്ട്ര ഭരിക്കുമെന്ന് സഞ്ജയ് റാവത്ത്.


നിലവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 24 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച പിന്നിടുമ്ബോഴും മന്ത്രിസഭ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കാതായതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയായിരുന്നു.


സംസ്ഥാനത്ത് ഒരു കക്ഷിയും മുന്നണിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന നിലയിലല്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.

Join WhatsApp News
VJ Kumr 2019-11-15 12:33:30
An UNFORTUNATE FATE of Maharashtra Janathas. Let GOD
help and tackle/handle this unexpected fate.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക