Image

വ്യാജമദ്യം കഴിച്ച്‌ ഏഴ്‌ പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

Published on 24 September, 2019
വ്യാജമദ്യം കഴിച്ച്‌ ഏഴ്‌ പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

കരന്‍പുര്‍: വ്യാജമദ്യം കഴിച്ച്‌ ഏഴ്‌ പേര്‍ മരിച്ച സംഭവത്തില്‍ ഉത്തരാഖണ്ഡില്‍ മുഖ്യപ്രതി പിടിയില്‍. അജയ്‌ സോങ്കറാണ്‌ ഡെറാഡൂണ്‍ സിറ്റി പൊലീസിന്റെ പിടിയിലായത്‌.

കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌ സെപ്‌തംബര്‍ 19 നാണ്‌. വ്യാജമദ്യം കഴിച്ച ഏഴ്‌ പേരാണ്‌ ഡെറാഡൂണിലെ പതാരിയ പീര്‍ ചൗക്‌ പ്രദേശത്ത്‌ വച്ച്‌ മരിച്ചത്‌.

ഇവിടുത്തെ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റായിരുന്നു അജയ്‌ സോങ്കര്‍.അതിനാല്‍ വ്യാജമദ്യ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന്‌ സെപ്‌തംബര്‍ 21 ന്‌ അജയ്‌ക്കെതിരെ പാര്‍ട്ടി നടപടി എടുക്കുകയും ബിജെപിയില്‍ നിന്നും പുറത്താക്കുകയും ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക