Image

കണ്ണൂരിലെ കരാറുകാരന്റെ മരണം: മുന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം

Published on 24 September, 2019
കണ്ണൂരിലെ കരാറുകാരന്റെ മരണം: മുന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം

കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. 

കെ കരുണാകരന്‍ സ്‌മാരക ട്രസ്റ്റില്‍ ക്രമക്കേട്‌ നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം കെ കുഞ്ഞികൃഷ്‌ണന്‍ നായര്‍, ചെറുപുഴ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ റോഷി ജോസ്‌, ടി വി അബ്ദുള്‍ സലീം എന്നിവര്‍ക്കെതിരെയാണ്‌ പൊലീസ്‌ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയത്‌.

കരാറുകാരനായ മുതുപ്പാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ട്രസ്റ്റിന്‌ വേണ്ടി ആശുപത്രി കെട്ടിടം നിര്‍മിച്ചതിന്റെ പണം ലഭിക്കാത്തതാണ്‌ ജോസഫ്‌ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നായിരുന്നു ആരോപണം.

പരാതി അന്വേഷിച്ച പൊലീസ്‌ കേസില്‍ നിയമോപദേശം ലഭിച്ച ശേഷമാണ്‌ ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയത്‌. 

കെ കരുണാകരന്റെ പേരിലുള്ള ട്രസ്റ്റിന്റെ മറവില്‍ 30 ലക്ഷം രൂപയുടെ തിരിമറി കാണിച്ചെന്ന്‌ കണ്ടത്തിയതിനെ തുടര്‍ന്ന്‌ ഇവരടക്കം അഞ്ച്‌ പേരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ്‌ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌തിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക