Image

പിറ്റ്‌സ്ബര്‍ഗില്‍ അമിത മയക്കുമരുന്ന് കഴിച്ച് മൂന്ന് മരണം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍

പി പി ചെറിയാന്‍ Published on 24 September, 2019
പിറ്റ്‌സ്ബര്‍ഗില്‍ അമിത മയക്കുമരുന്ന് കഴിച്ച് മൂന്ന് മരണം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍
പിറ്റ്‌സ്ബര്‍ഗ്: പിറ്റ്‌സ്ബര്‍ഗ് സൗത്ത് സൈഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അമിതമായി മയക്കുമരുന്ന് കഴിച്ചു മൂന്ന് പേര്‍ മരിക്കുകയും, നാല് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെയാണ് 911 വിളിച്ചു ആരോ പോലീസിനെ അറിയിച്ചത്.

പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലെ റൂമില്‍ മുന്ന് പേര്‍ മരിച്ചു കിടക്കുന്നതായും നാല് പേര്‍ അബോധാവസ്ഥയില്‍ കഴിയുന്നതായും കണ്ടെത്തി. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് പേരും ഓറഞ്ച് നിറത്തിലുള്ള പേപ്പര്‍ ബാന്റ് റിസ്റ്റില്‍ ധരിച്ചിരുന്നുവെന്നും, ഇവര്‍ കഴിച്ചത് ഏത് തരം മയക്കുമരുന്നാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പിറ്റ്‌സ്ബര്‍ഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് സേഫ്റ്റി അധികൃതര്‍ പറഞ്ഞു.

ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് സമീപം അപകടകരമായ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

30 നും 50 നും ഇടയില്‍പ്രായമുള്ള പുരുഷന്മാരാണ് ഇവരെന്നും, ഒരേ സ്ഥലത്തു നിന്നും, ഒരേ തരത്തിലുള്ള മയക്കുമരുന്ന് കഴിച്ച ശേഷമാണ് എല്ലാവരും അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നതെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം.

ഒരു പ്രത്യേക ബാച്ചിലുള്ള അപകടകരമായ മയക്കുമരുന്ന് യാതൊരു കാരണവശാലും കഴിക്കരുതെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
പിറ്റ്‌സ്ബര്‍ഗില്‍ അമിത മയക്കുമരുന്ന് കഴിച്ച് മൂന്ന് മരണം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍പിറ്റ്‌സ്ബര്‍ഗില്‍ അമിത മയക്കുമരുന്ന് കഴിച്ച് മൂന്ന് മരണം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക