Image

ഹൗഡി മോദി: ഹൂസ്റ്റണില്‍ നടന്ന മഹാ മേള.

സന്തോഷ് പിള്ള Published on 24 September, 2019
ഹൗഡി മോദി: ഹൂസ്റ്റണില്‍  നടന്ന  മഹാ മേള.
ടെക്‌സസ്  ഇന്‍ഡ്യ ഫോറം എന്ന  സംഘടന  ഒരുക്കിയ   ചടങ്ങില്‍ പങ്കെടുക്കാനാണ്  ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്നത്.  ഒരു വിദേശ നേതാവിന്  അമേരിക്കയില്‍  ലഭി ച്ചിരിക്കുന്നതില്‍  വെച്ച്  ഏറ്റവും വലിയ സ്വീകരണം ഒരുക്കുവാന്‍  ഈ  സംഘടനക്ക് സാധിച്ചു,  നല്ല നാളേക്കുവേണ്ടി ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ പങ്കുവെക്കുന്ന സ്വപ്‌നങ്ങള്‍,  എന്ന അര്‍ത്ഥത്തില്‍, 'Shared dreams, bright future'  എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ മുദ്രാവാക്യം.  രണ്ടാഴ്ചകൊണ്ട്  50000 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍  ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍  അനേകായിരങ്ങള്‍ പ്രവേശന അനുമതി ലഭിക്കാതെ നിരാശരായി. പ്രവേശന അനുമതി ലഭിക്കാത്തവരോട്  മോദി മാപ്പുപറയുകയുണ്ടായി. അമേരിക്കയിലാകമാനമുള്ള 1200 വോളന്റിയര്‍മാര്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

അമേരിക്കന്‍ പ്രസിഡന്റ്  റൊണാള്‍ഡ്  ട്രംപും, അമ്പതോളം  ഡെമോക്രാറ്റിക് , റിപ്പബ്ലിക്  ജനപ്രതിനിതികളും, പങ്കെടുത്ത സമ്മേളനത്തില്‍,  നരേന്ദ്ര മോദി നടത്തിയ   മാസ്മരിക  പ്രകടനം  ലോകമെമ്പാടുമുള്ള ജനങ്ങള്‍  അതീവ  താല്പര്യത്തോടെ വീക്ഷിച്ചു.  അദ്ധേഹം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങളായി  ചൂണ്ടികാട്ടിയതില്‍  പ്രധാനപെട്ടവ ഇവയൊക്കെയാണ്.

1)      110 മില്യണ്‍ ശൗചാലങ്ങള്‍ നിര്‍മിച്ചു.

2)      150 മില്യണ്‍ Lpg കണക്ഷന്‍ പുതുതായി സ്ഥാപിച്ചു.

3)      370 മില്യണ്‍ ബാങ്ക് അക്കൗണ്ടുകള്‍ സ്ഥാപിച്ചു.

4)      200000 കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മിച്ചു

5)      5 മില്യണ്‍ പേര്‍ ഒറ്റദിവസത്തില്‍ ഓണ്‍ ലൈനില്‍ ഇന്‍കം ടാക്‌സ്  ഫയല്‍ ചെയ്തു. 10 ദിവസത്തില്‍ ഇവര്‍ക്ക് പണം തിരികെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു.

6)      24 മണിക്കൂറിനുള്ളില്‍ പുതിയ കമ്പനി രെജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നു.

7)      1 ജിബി ഡേറ്റയുടെ ഇന്ത്യയിലെ ചാര്‍ജ് 30 സെന്റ് മാത്രം. മറ്റ് രാജ്യങ്ങളില്‍ ഇതിന്റെ 30  മടങ്ങു്  കൂടുതല്‍.

8)      മാസങ്ങള്‍ എടുത്തിരുന്ന വിസ അപേക്ഷ പ്രോസസ്സ് , ഇ വിസ സംവിധാനത്തിലൂടെ വളരെ വേഗത്തിലാക്കി.

9)     OCI കാര്‍ഡും  PIO കാര്‍ഡും  ഒരുമിപ്പിക്കാന്‍  സംവിധാനം  ഉണ്ടാക്കി.

10)   കോര്‍പറേറ്റ് ടാക്‌സ്  കുറച്ചതുമൂലം വിദേശ കമ്പനികള്‍  വന്‍ നിക്ഷേപം ഇന്ത്യയില്‍ നടത്തും

    പ്രശ്!നങ്ങളെ ധൈര്യപൂര്‍വം നേരിട്ട്  പരിഹാരം കാണുന്നു എന്നും, തീവ്രവാദത്തിനെതിരായി അമേരിക്കയോടൊപ്പം പോരാടുമെന്നും മോദി അറിയിച്ചു, വിവിധ ഭാഷകള്‍, വേഷങ്ങള്‍, ആചാരങ്ങള്‍, മതങ്ങള്‍,കാലാവസ്ഥകള്‍,ഭക്ഷങ്ങള്‍  ഒക്കെയാണെങ്കിലും ഇന്ത്യക്കാര്‍ ഒരുമയോട്, നാനാത്വത്തില്‍ ഏകത്വമായി ജീവിക്കുന്നു.   അതുകൊണ്ട് തന്നെയാണ്  ലോകത്തിലെവിടെ എത്തിയാലും സഹകരണത്തോടും സഹവര്‍ത്തിത്വത്തോടും ജീവിക്കുവാന്‍ ഭാരതീയര്‍ക്ക് കഴിയുന്നത് . 

ടെക്‌സസില്‍ നിന്നും കൂടുതലായി  ഇന്ത്യയിലേക്ക് കയറ്റുമതി  ചെയ്യുന്ന പാചകഗ്യാസും, പെ ട്രോളിയം  ഇന്ധനവും  ഹൂസ്റ്റണില്‍  വമ്പിച്ച സാമ്പത്തിക  പുരോഗതി  ഉണ്ടാക്കുവെന്നും, അമേരിക്കയില്‍  നിന്നും ഡിഫെന്‍സ്  ഉപകരണങ്ങള്‍  ഇന്ത്യ  വാങ്ങുവെന്നും  പ്രസിഡന്റ്  ട്രംപ്  അറിയിച്ചു . പരസ്പര  സഹകരണത്തിലൂടെ  ഇരുരാഷ്ട്രങ്ങളുടെയും പുരോഗതിയാണ്  അന്തിമലക്ഷ്യം.

അമേരിക്കയില്‍ കുടിയേറിയ ആന്ത്യ ഇന്ത്യക്കാരുടെ ജീവിതം മുതല്‍, അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന രണ്ടാംതലമുറയുടെ ജീവിതം വരെ ചിത്രീകരിച്ച കലാപരിപാടികള്‍ അത്യുജ്ജലമായിരുന്നു. ഓരോ കലാരൂപത്തിലും പങ്കെടുത്ത അനേകം കലാ പ്രതിഭകള്‍ ഇടതടവില്ലാതെ രംഗത്തെത്തുകയും, രംഗമൊഴിയുകയും തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്നു. ഓരോ കലാരൂപത്തിനും അനുയോജ്യമായി, മാറി മാറി വരുന്ന  രംഗ ചിത്രങ്ങള്‍ കാണികളെ അമ്പരപ്പിച്ചു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര പശ്ചാത്തലത്തില്‍ അരംഗത്തെത്തിയ മോഹിനിയാട്ടം മലയാളി  പ്രേക്ഷകരില്‍  ആവേശ തിരിമാലകളുയര്‍ത്തി. 

ടെക്‌സസിലെ  മറ്റൊരു  പ്രധാന  പട്ടണമായ  ഡാലസ്സില്‍ നിന്നും 80 സംഘടനകളിലായി  10000  ഇന്‍ഡ്യന്‍ വംശജര്‍  ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡാലസ്സില്‍ നിന്നും പുറപെട്ട 20 ബസ്സുകളില്‍, ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  നിന്നുമുള്ള  ബസ്സും ഉള്‍പെട്ടിരുന്നു.  അനേകം  ഫുട്‌ബോള്‍ മത്സരങ്ങള്‍,  അമേരിക്കന്‍  രാഷ്ട്രീയ പാര്‍ട്ടികളുടെ  സമ്മേളനങ്ങള്‍ എല്ലാം  നടക്കുന്ന  ഹൂസ്റ്റണിലെ ചഞഏ  സ്‌റ്റേഡിയത്തിലെ  ജീവനക്കാര്‍,  ഇത്രയും  സമാധാന ശീലരും. മര്യാദയോടെ പെരുമാറുന്നതുമായ ഒരു ജനത ഇതിനു മുന്‍പ്  ഇവിടെ എത്തിയിട്ടില്ല എന്ന്  അഭിപ്രായപെട്ടത്, എല്ലാ  ഭാരതീയര്‍ക്കും  അഭിമാനത്തിന്  കാരണമാകുന്നു.

ഹൗഡി മോദി: ഹൂസ്റ്റണില്‍  നടന്ന  മഹാ മേള.ഹൗഡി മോദി: ഹൂസ്റ്റണില്‍  നടന്ന  മഹാ മേള.ഹൗഡി മോദി: ഹൂസ്റ്റണില്‍  നടന്ന  മഹാ മേള.
Join WhatsApp News
ഹൗടാ മോഡാ 2019-09-24 16:02:00

ഇന്ത്യയിലെ സ്ഥിതിഗതികൾ ഭദ്രമാണെന്ന് ഹ്യൂസ്റ്റണില്‍ ‘ഹൗഡി മോദി’ പരിപാടിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേട്ടിരുന്ന അമേരിക്കൻ ഇന്ത്യക്കാരെയും വിമർശിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് മാർക്കണ്ഡേയ കട്ജു വിമർശനം ഉന്നയിച്ചത്.

മാർക്കണ്ഡേയ കട്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഹ്യൂസ്റ്റണിലെ ഇന്ത്യക്കാരെ ഓർത്ത് ലജ്ജ തോന്നുന്നു.

ഒരു നുണ, അത് എത്ര വലിയ നുണ ആയിരുന്നാലും, ആവർത്തിച്ചു പറഞ്ഞാൽ വിശ്വസിക്കപ്പെടും എന്നത് നാസി പ്രചാരണ മന്ത്രി ഡോ. ഗീബല്‍സിന്റെ പ്രമാണവാക്യമായിരുന്നു. കുത്തനെയുള്ള ഉത്പാദന തകർച്ച റെക്കോഡിടുമ്പോൾ, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുങ്ങുമ്പോൾ ഇന്ത്യയിൽ എല്ലാ കാര്യങ്ങളും മികച്ചതാണെന്ന് പറയുന്നത് (അതും പല ഭാഷകളിൽ) ജർമ്മനി യുദ്ധം തോൽക്കുമ്പോഴും ജയിക്കുകയാണെന്ന് ഗീബല്‍സ് പറഞ്ഞത്തിന് തുല്യമാണ്. അല്ലെങ്കിൽ അമേരിക്കൻ സൈന്യം ബാഗ്ദാദിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ സദ്ദാം യുദ്ധത്തിൽ വിജയിക്കുകയാണെന്ന് ഇറാഖ് വാർത്താവിതരണ മന്ത്രി മുഹമ്മദ് സയീദ് അൽ സാഹഫ് (ബാഗ്ദാദ് ബോബ് അല്ലെങ്കിൽ കോമിക്കൽ അലി എന്നറിയപ്പെടുന്ന) പറഞ്ഞതു പോലെയാണ്. ചില രാഷ്ട്രീയ നേതാക്കൾ വിശ്വസിക്കുന്നത്, ഇന്ത്യക്കാർ വിഡ്ഢികളാണെന്നും തങ്ങൾ പറയുന്ന എല്ലാ നുണകളും വിഴുങ്ങും എന്നുമാണ്. അവിടെ തടിച്ചുകൂടിയ ളിൽ ഒരെണ്ണത്തിനും എഴുന്നേറ്റു നിന്ന് ‘മിസ്റ്റർ പ്രധാനമന്ത്രി, അത് ശരിയല്ല’ എന്ന് പറയാൻ ധൈര്യമുണ്ടായിരുന്നില്ല.
ഹ്യൂസ്റ്റൺ എൻ‌.ആർ‌.ഐ.കളെ ഓർത്ത് ലജ്ജിക്കുന്നു.                    

വിഡ്ഢികളെ 2019-09-24 18:04:48
രണ്ടായിരം എണ്ണത്തെ ചുട്ടുകൊന്നിട്ടും പശുക്കളുടെ പേരിൽ മനുഷ്യനെ കൊന്നിട്ടും അവന്റെ പിന്നാലെ ഹൗദി മോഡി എന്ന് പറഞ്ഞു കിടന്നു ചാടിക്കളിക്കുന്നവന്മാർ നരബലിയിൽ വിശ്വസിക്കുനനവരാണ് .  ഒരു ഹിന്ദു രാഷ്ട്രം സ്വപ്‌നം കാണുന്ന മോദിയും ഒരു വെളുത്ത രാജ്യം സ്വപ്നം കാണുന്ന തമ്പും ഒരു തട്ടകത്തിൽ നിന്ന് കൈപൊക്കി കാല് പൊക്കി പരസ്പരം പൊക്കി പറയുന്നുണ്ടെങ്കിൽ ട്രംപിന് അവസരം കിട്ടിയാൽ '' അടക്കം സർവ്വതിനേം നാടുകടത്തി ശുദ്ധികലശം ചെയ്യുമെന്നതിന് സംശയം ഇല്ല വിഡ്ഢികളെ . അവസാനം അവിടെയും ഇല്ല ഇവിടെയും ഇല്ലാത്ത അവസ്ഥയാകും . അതുകൊണ്ട് മോദിയെ ഉപേക്ഷിച്ച് ട്രംപിനെ തോൽപ്പിച്ചു നമ്മളുടെ വളർത്ത് രാജ്യത്തിന്റ ജനാധിപത്യ വ്യവസ്ഥിതിയെ വീണ്ടെടുക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക