Image

എന്‍.എ.ജി.സി ഓണാഘോഷത്തില്‍ ദോസ്തിയുടെ ടോറന്റ് ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു

ജയന്‍ വെളിയനാട് Published on 23 September, 2019
എന്‍.എ.ജി.സി  ഓണാഘോഷത്തില്‍ ദോസ്തിയുടെ ടോറന്റ് ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍  ഷിക്കാഗോയുടെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ ഇല്ലിനോയിസിലെ ഡെസ് പ്ലെയിന്‍സ് അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച നടന്നു. പ്രസിഡന്റ്‌റ് റ്റി.എന്‍.എസ്. കുറുപ്പ്, ഓണത്തെക്കുറിച്ച് തന്‍റെ തനതായ ശൈലിയില്‍ വിശദീകരിച്ചുകൊണ്ട് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. 

മുഖ്യാതിഥിയായി പങ്കെടുത്ത  സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി   ഏവര്‍ക്കും  ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍, തിരക്കഥാകൃത്തും, ഗാനരചയിതാവും, ഗായകനും, കവിയുമായ ന്യൂ യോര്‍ക്കില്‍ നിന്നുള്ള  ശ്രീ അജിത് എന്‍ നായരെ  അനുമോദിക്കുകയും സ്വീകരണം നല്‍കുകയുമുണ്ടായി. കേരളത്തിലെ പ്രളയ ദുരന്തത്തിനെ ആസ്പദമാക്കി അദ്ദേഹം രചിച്ച കവിതയിലൂടെ തയ്യാറാക്കിയ, ശ്രീ ഗണേഷ് നായര്‍ സംവിധാനം നിര്‍വഹിച്ച  ടോറന്‍റ് (ഠീൃൃലി)േ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിക്കുകയുണ്ടായി. പ്രളയകാരണം സ്പഷ്ടമായി പ്രതിപാദിക്കുന്ന കവിതയും ഷോര്‍ട്ട് ഫിലിമും പ്രേക്ഷകരുടെ മുക്തകണ്ീമായ പ്രശംസ നേടി. ചടങ്ങില്‍ സാഹിത്യ ലോകത്തില്‍ സമൂഹത്തിനെ ഉദ്‌ബോധിപ്പിക്കുന്ന രീതിയിലുള്ള അജിത്തിന്റെ സമഗ്ര സംഭാവനകളെ പ്രസിഡന്റ് റ്റി.എന്‍.എസ് കുറുപ്പ് അഭിനന്ദിക്കുകയും പ്രശംസാഫലകം നല്‍കി ആദരിക്കുകയും ചെയ്തു.

ശ്രീ മഹേഷ് കൃഷ്ണന്‍, ഡോക്ടര്‍ സുനിത നായര്‍, ജയരാജ് നാരായണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഓണപ്പരിപാടികള്‍ വളരെ ശ്രദ്ധ നേടി. കഥകളിപ്പദം, പിന്നല്‍ തിരുവാതിര, കുച്ചിപ്പുടി, വള്ളം കളി തുടങ്ങിയ ഒട്ടനവധി പരിപാടികളോടൊപ്പം ന്യൂ യോര്‍ക്കില്‍ നിന്നുള്ള ഗായത്രി നായരുടെ ഭരത നാട്യവും വളരെ ശ്രദ്ധേയമായി.

അജിത് തന്റെ നന്ദി പ്രസംഗത്തില്‍ കേരളത്തിലെ വെള്ളപ്പൊക്ക ദുരിതത്തിന് അറുതി വരുത്തുന്നതിന് ലോകം മുഴുവനുള്ള മലയാളികള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.

വിവിധ മേഖലയില്‍ വൈദഗ്ദ്ധ്യം തെളിയിച്ച എം.ആര്‍.സി. പിള്ള, ഡോ. സുനിത നായര്‍, വരുണ്‍ നായര്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി.

നിക്കു പരമേശ്വരനും ബിന്ദ്യ നായരും എം.സി. മാരായി പ്രവര്‍ത്തിച്ചു.                 .      .      


എന്‍.എ.ജി.സി  ഓണാഘോഷത്തില്‍ ദോസ്തിയുടെ ടോറന്റ് ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു
എന്‍.എ.ജി.സി  ഓണാഘോഷത്തില്‍ ദോസ്തിയുടെ ടോറന്റ് ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു
എന്‍.എ.ജി.സി  ഓണാഘോഷത്തില്‍ ദോസ്തിയുടെ ടോറന്റ് ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു
എന്‍.എ.ജി.സി  ഓണാഘോഷത്തില്‍ ദോസ്തിയുടെ ടോറന്റ് ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക