Image

ഹൗഡി മോദി തന്ത്രപരമായ നീക്കം'- മോദി സ്തുതി പാടി മമതയുടെ ഉപദേശകന്‍

Published on 23 September, 2019
ഹൗഡി മോദി തന്ത്രപരമായ നീക്കം'- മോദി സ്തുതി പാടി മമതയുടെ ഉപദേശകന്‍

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സ്തുതി പാടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മമത ബാനര്‍ജിയുടെ ഉപദേശകന്‍. പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. യു.എസില്‍ ഒരു ഷോ നടത്താന്‍ കഴിഞ്ഞതും അതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തതും തന്ത്രപരവും സമര്‍ത്ഥവുമായ നീക്കമാണെന്നാണ് പ്രശാന്തിന്റെ നിരീക്ഷണം. ട്വിറ്റര്‍ വഴിയാണ് പ്രതികരണം.


നേരത്തെ മമത ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോര്‍. 2014 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോര്‍ ഈ വര്‍ഷമാണ് മമതയുടെ ഉപദേശകനായി വേഷമണിഞ്ഞത്. ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോര്‍ മമതയ്‌ക്കൊപ്പം എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക