Image

ഹൗഡി മോദി: ട്രംപിന്‌ വേണ്ടി തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനാണ്‌ മോദി ടെക്‌സസില്‍എത്തിയതെന്ന്‌ കോണ്‍ഗ്രസ്‌

Published on 23 September, 2019
ഹൗഡി മോദി: ട്രംപിന്‌ വേണ്ടി തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനാണ്‌ മോദി ടെക്‌സസില്‍എത്തിയതെന്ന്‌ കോണ്‍ഗ്രസ്‌

ദില്ലി:  ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിങ്കടുത്തഹൗഡി മോദി ചടങ്ങിനെതിരെ കോണ്‍ഗ്രസ്‌. മോദി ഇന്ത്യയുടെ വിദേശ നയം തെറ്റിച്ചെന്ന്‌ കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി.

 പ്രധാനമന്ത്രി അമേരിക്കയില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായിട്ടാണ്‌ പോയതെന്ന്‌ കോണ്‍ഗ്രസ്‌ പറഞ്ഞു.

 ഇന്ത്യയെ പ്രതിനിധീകരിച്ചാണ്‌ മോദി യുഎസ്സില്‍ പോയത്‌. എന്നാല്‍ അതിനൊത്ത പ്രകടനമല്ല അദ്ദേഹം പുറത്തെടുത്തതെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ ആനന്ദ്‌ ശര്‍മ കുറ്റപ്പെടുത്തി.

മോദി യുഎസ്‌ തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാമ്‌ബയിനറെ പോലെയാണ്‌ പെരുമാറിയത്‌. ഇതിലൂടെ അദ്ദേഹം ഇന്ത്യയുടെ വിദേശ നയത്തെ അട്ടിമറിച്ചിരിക്കുകയാണ്‌. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ഇടപെടില്ലെന്നാണ്‌ ഇന്ത്യയുടെ നയം. 

ദീര്‍ഘകാലമായി ഇന്ത്യയുടെ തന്ത്രപരമായ നിലപാടാണിത്‌. എന്നാല്‍ മോദി ഇത്‌ തെറ്റിച്ചു. ഡൊണാള്‍ഡ്‌ ട്രംപിന്‌ വേണ്ടി തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനാണ്‌ മോദി ടെക്‌സസില്‍ എത്തിയതെന്നും ആനന്ദ്‌ ശര്‍മ ആരോപിച്ചു.

അതേസമയം യുഎസ്സില്‍ ഏറ്റവുമധികം ഇന്ത്യക്കാരുള്ള സംസ്ഥാനമാണ്‌ ടെക്‌സസ്‌. ഹൂസ്റ്റണില്‍ മോദിയുടെ ഹൗഡി മോദി ചടങ്ങ്‌ 50000 പേരാണ്‌ കാണാനെത്തിയത്‌. ട്രംപ്‌ ഇന്ത്യന്‍ അമേരിക്കക്കാരുടെ വോട്ട്‌ ലക്ഷ്യമിട്ടാണ്‌ ഹൂസ്റ്റണില്‍ എത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. 

30 മിനുട്ട്‌ നേരം അദ്ദേഹം പ്രസംഗിക്കുകയും ചെയ്‌തു. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ നേരത്തെയുള്ള തിരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍ നിന്ന്‌ കാര്യമായിട്ട്‌ വോട്ടൊന്നും ലഭിച്ചിരുന്നില്ല. മോദി വരവോടെ ഇത്‌ മാറുമെന്നാണ്‌ സൂചന.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക