Image

സ്ഥാനാര്‍ത്ഥികള്‍ അയോവയില്‍ കേന്ദ്രീകരിക്കുന്നു (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 23 September, 2019
സ്ഥാനാര്‍ത്ഥികള്‍ അയോവയില്‍ കേന്ദ്രീകരിക്കുന്നു (ഏബ്രഹാം തോമസ് )
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്ന 1 ല്‍ അധികം ടിക്കറ്റ് മോഹികളും അയോവ കോക്കസ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. ഇതിനിടയില്‍ ഏറ്റവും പുതിയ ഡിമോയില്‍ രജിസ്റ്റര്‍/ സിഎന്‍എന്‍ അയോവ മാസച്യൂസ്റ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറന്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് മേല്‍ മേല്‍ക്കൈ നല്‍കി. പോളിന്‍ വാറനെ 22% പിന്തുണച്ചപ്പോള്‍ ബൈഡന് 20% മാത്രമേ പിന്തുണ നല്‍കിയുള്ളൂ. വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് 11% വുമായി മൂന്നാം സ്ഥാനത്തെത്തി. മറ്റുള്ളവരില്‍ ആര്‍ക്കും രണ്ടക്ക പിന്തുണ നേടാന്‍ കഴിഞ്ഞില്ല.
വാറന്റെ ഉയര്‍ച്ച പടിപടി ആയിട്ടായിരുന്നു. തന്റെ പ്രചരണ സംഘത്തിലെ സ്റ്റാഫിന്റെ തിരഞ്ഞെടുപ്പു മുതല്‍ സംഘടനാ മികവ് വരെ വാറന്‍ ശ്രദ്ധാപൂര്‍വ്വം തന്ത്രജ്ഞതയോടെ കരുക്കള്‍ നീക്കുകയാണ്. ഇങ്ങനെയാണ് ഇവര്‍ തന്റെ ഗുരുവായി അറിയപ്പെടുന്ന സാന്‍ഡേഴ്‌സിനെ ബഹുദൂരം പിന്നിലാക്കിയതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഈ കരുനീക്കങ്ങള്‍ ഫലം കാണുകയാണെന്ന് 2016 ലെ ഹിലരിയുടെ അയോവ പ്രചരണ സംഘത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന മാറ്റ് പോള്‍ പറയുന്നു.

ശനിയാഴ്ച നടന്ന പോക്ക്കൗണ്ടിസ്‌റ്റെയിക്ക് ഫ്രൈ ഉത്സവത്തില്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ സൈന്‍ ബോര്‍ഡുകളും ബാന്‍ഡുകളും റാലികളും നടത്തിയപ്പോള്‍ വാറന്‍ സംഘം പുറത്ത് ഒരു സ്ഥലത്ത് തടിച്ചുകൂടി വോളന്റിയേഴ്‌സിനെ അകത്തെ ജനക്കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലിപ്പിക്കുകയായിരുന്നു. വോളന്റിയര്‍മാര്‍ ക്ലിപ്പ് ബോര്‍ഡുകളും 'ലിബര്‍ട്ടി ഗ്രീന്‍' എന്നെഴുതിയ ബലൂണുകളുമായി സംഭവസ്ഥലത്ത് അങ്ങോളം ഇങ്ങോളം നടക്കുകയായിരുന്നു. ഇത് തങ്ങളുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുവാനുള്ള സമര്‍ത്ഥമായ സംഘടനാ പാടവമായി അയോവ ഡെമോക്രാറ്റുകള്‍ വിധിയെഴുതി.

എന്നാല്‍ ബൈഡനില്‍ നിന്ന് വാറന്‍ ലീഡ് പിടിച്ചെടുക്കുമ്പോള്‍ ബൈഡന്റെ നേര്‍ക്ക് ഉണ്ടായിരുന്ന നിഷേധാത്മക സമീപനത്തിന്റെ ഒരു പങ്കും വാറനിലേയ്ക്ക് പോന്നിട്ടുണ്ടാകാമെന്ന് പോള്‍ പറയുന്നു. ഇത് വാറന്‍ എങ്ങനെ നേരിടും എന്ന് കാണേണ്ടതുണ്ട്. വാറനെ പിന്തുണയ്ക്കുന്നവരില്‍ 12% മാത്രമേ ഉറപ്പായും തങ്ങള്‍ കോക്കസില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ല എന്ന് പറയുന്നുള്ളൂ. ശേഷിച്ച 88% മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുവാന്‍ തയ്യാറാണെന്ന് പറയുന്നവരാണ്.
ഇതുവരെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പങ്കിട്ടിരുന്ന ബൈഡനും സാന്‍ഡേഴ്‌സും ഇതുവരെയുള്ള സര്‍വേകളിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. എങ്കിലും മറ്റ് 16 സ്ഥാനാര്‍ത്ഥികളില്‍ മുന്നിലാണ്. കഴിഞ്ഞ ഡിസംബറില്‍ 32% പിന്തുണ ഉണ്ടായിരുന്ന ബൈഡന് ഇപ്പോള്‍ 20% പിന്തുണയേ ഉള്ളൂ. സാന്‍ഡേഴ്‌സിന്റെ പിന്തുണ മാര്‍ച്ചിലെ 25% ല്‍ നിന്ന്  ഇപ്പോള്‍ 11% ആയി. സാന്‍ഡേഴ്‌സിന്റെ 2016ലെ പിന്തുണയില്‍ നിന്ന് 32% വാറനും 12%  ബട്ടീജിജിനും പോയി എന്നാണ് കരുതുന്നത്.

ബട്ടീജിജിന്റെ പിന്തുണ ജൂണില്‍ 15% ആയിരുന്നത് ഇപ്പോള്‍ 9% ആണ്. കാലിഫോര്‍ണിയ സെനറ്റര്‍ കമലഹാരിസിന്റെ സ്ഥാനം ഇവര്‍ക്ക് പിന്നിലാണ്-6%  പിന്തുണയേ ഉളളൂ.
ഹാരിസിന് സംഭവിച്ചത് പ്രചരണത്തിലെ ആവേശം പിന്നീട് ദൃശ്യമാകാത്തതാണ്. വേനല്‍ക്കാലത്ത് അയോവയില്‍ അഞ്ച് ദിവസം ബസ്ടൂര്‍ നടത്തി. പിന്നീട് നാലാഴ്ച എവിടെയോ പോയി മറഞ്ഞു. അയോവയില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ചലനാത്മക ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയുമായിരുന്നു. ദീര്‍ഘനാളുകള്‍ അയോവയില്‍ തന്നെ പ്രചരണം നടത്തണം എന്ന് പറയുന്നില്ല. എങ്കിലും ്അയോവയിലെ ജനങ്ങളുടെ കണ്‍മുന്നിലുണ്ട് എന്ന് അവര്‍ക്ക് ബോധ്യപ്പെടണം. ഇത് കോക്കസ് ദിനം വരെ ഉണ്ടാകണം, പോള്‍ പറഞ്ഞു.

2% പോള്‍ ചെയ്യുന്നത് വ്യത്യസ്ത സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമാണ്. മുമ്പ് രംഗത്തുണ്ടായിരുന്ന സ്ഥാനാര്‍്ത്ഥിയാണെങ്കില്‍ ഇത് ആശങ്കാജനകമാണ്. ആദ്യമായി രംഗപ്രവേശം ചെയ്യുന്ന സ്ഥാനാര്‍ത്ഥിക്ക് ഇത് ആശാവഹമാണ്. ഈ റേറ്റിംഗില്‍ നിന്ന് ജനപ്രിയത പടുത്തുയര്‍ത്താന്‍ കഴിയും, മറ്റൊരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ വൂള്‍സണ്‍ പറഞ്ഞു.


സ്ഥാനാര്‍ത്ഥികള്‍ അയോവയില്‍ കേന്ദ്രീകരിക്കുന്നു (ഏബ്രഹാം തോമസ് )
Join WhatsApp News
Boby Varghese 2019-09-23 17:34:53
Biden is creepy, sleepy and senile. Now it is evident that he helped his son to become a billionaire.
Poor Biden.
Elizabeth Warren personifies total hypocrisy. Nothing but corrupt.
Bernie Sanders is literally crazy. He loves Venezuela.
If the Democrats have a half-decent candidate, they will beat Trump. But not with any of the declared candidates.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക