Image

ട്രമ്പിന്റെ കരം പിടിച്ച് സ്റ്റേഡിയം ചുറ്റി മോദിയുടെ ജൈത്രയാത്ര (ബി ജോണ്‍ കുന്തറ)

Published on 22 September, 2019
ട്രമ്പിന്റെ കരം പിടിച്ച് സ്റ്റേഡിയം ചുറ്റി മോദിയുടെ ജൈത്രയാത്ര (ബി ജോണ്‍ കുന്തറ)
ഇതുപോലൊരു ജനസമുദ്രം ഒരു വിദേശ രാഷ്ട്രതലവനെ വരവേല്‍ക്കുന്നതിന് അമേരിക്കയില്‍ ഒരിടത്തും ഉണ്ടായിട്ടില്ല എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

പങ്കുവയ്ക്കുന്ന സ്വപ്നം, പ്രകാശ പൂരിത ഭാവി, എന്ന മുദ്രാവാക്യവുമായി ഹൗഡി മോഡി പരിപാടി ജനകീയമായി

ലോകത്തിലെ ഏറ്റവും ബൃഹത്തായ രണ്ടു ജനാധിപത്യ രാഷ്ട്രങ്ങളിലെഭരണ നേതാക്കള്‍ ഒരുമിച്ച്, ഹ്യൂസ്റ്റണ്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വമ്പിച്ച ജനസദസില്‍. രണ്ടാളും വ്യത്യസ്ത രീതികളില്‍ എവിടെ പോയാലുംജനശ്രദ്ധ പിടിച്ചുപറ്റുന്നവര്‍. അത് ഇവിടെയും കണ്ടിരിക്കുന്നു.

ഇന്ത്യന്‍ പതാകകളാല്‍ അന്തരീഷം അലംകൃതമായപ്പോള്‍ അതിനു മോടിപിടിപ്പിക്കുന്നതിന് അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന ഇന്ത്യന്‍ വംശജര്‍ വര്‍ണ്ണഭരിത വേഷങ്ങളില്‍ സന്നിഹിതരായി. ഡൊണാള്‍ഡ് ട്രംപും വേദിയില്‍ എത്തുന്നതിനാല്‍ മറ്റു നിരവധി രാഷ്ട്രീയ നേതാക്കളുംമറ്റെല്ലാത്തരം പൊതുജനതയും ഇവിടെത്തി

പ്രധാനമന്ത്രി മോഡി ഒരു തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് തരണം ചെയ്തു. എന്നാല്‍ പ്രസിഡന്റ് ട്രമ്പ് ഉപതിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നേരിടുന്നു. ഈ സംഗമം തീര്‍ച്ചയായും മോഡി ട്രംപിന് നല്‍കുന്ന ഒരു നല്ല ഒരു തുടക്ക സമ്മാനം.

എന്‍. ആര്‍. ജി സ്റ്റേഡിയത്തില്‍അന്‍പതിനായിരത്തിലധികം ജനത എത്തി. 10 മണിക്ക് തുടങ്ങേണ്ട പരിപാടികള്‍ക്ക് ആളുകള്‍ രാവിലെ ആറുമണിമുതല്‍ കവാടങ്ങളില്‍ സ്ഥാനം പിടിച്ചു. 7 മണിക്ക് പ്രവേശനം അനുവദിച്ചു.

പരിപാടികള്‍ 9.9.30 നു കലാപരിപാടികളോടെ തുടങ്ങി. 10.45ന് ഹ്യൂസ്റ്റണ്‍ മേയര്‍ സിവസ്റ്റര്‍ ടേര്‍ണര്‍ മോദിക്ക്സ്വാഗതം ആശംസിച്ചു. സിറ്റിയുടെ താക്കോലും നല്കി.അതിനുശേഷം എത്തിയ യൂ.എസ്കോണ്‍ഗ്രസ് അംഗങ്ങളെ വേദിയിലേയ്ക്ക് ക്ഷണിച്ചു. റിപ്പബ്ലിക്കന്‍സെനറ്റര്‍മാരായ റ്റെഡ് ക്രൂസ്, ജോണ്‍ കോര്‍ണിന്‍ എന്നിവരും ഡെമോക്രാറ്റ് പക്ഷത്തുനിന്നും മൈനോറിട്ടി ലീഡര്‍ സ്റ്റെനി ഹോയേറും സംസാരിച്ചു.

ഈസമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് എത്തുന്നതിനു കാത്തിരിക്കുകയായിരുന്നു. 11 .30 നുട്രംപും സംഘവും എത്തി. പരിപാടികള്‍ക്ക് ഉണര്‍വുകിട്ടി.ഇരുവരും ഒന്നിച്ചു സ്റ്റേജിലെത്തി.ട്രമ്പ്വന്നതില്‍ മോഡി നന്ദി പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള ആത്മാര്‍ത്ഥത നിറഞ്ഞ സ്നേഹ ബന്ധത്തെ മോഡി എടുത്തു പറഞ്ഞു.

പ്രസംഗത്തില്‍ ട്രമ്പ്, ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളായഅമേരിക്ക ഇന്ത്യബന്ധത്തിന്റ്റെ ആഴവും മഹത്വവും ഊന്നി പറഞ്ഞു. നിരവധി പുതിയ കച്ചവട കരാറുകളില്‍ ഇരുരാഷ്ട്രങ്ങളും ഏര്‍പ്പെടുന്നു.ലിക്വിഡ് നാച്ചുറല്‍ ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങള്‍ കൂടാതെ വ്ന്‍ .ബി .എ (നാഷണല്‍ ബാസ്‌ക്കറ്റ്അസോസിയേഷന്‍) വരെ ഇന്ത്യയില്‍ എത്തുന്നു. ആദ്യ കളി കാണുന്നതിന് തന്നെയും വിളിക്കുന്നോ എന്ന് മോദിയോട് ചോദിച്ചു. തീവ്രവാദികള്‍ക്കെതിരായും മറ്റു അന്തര്‍ദേശീയമായ വിഷയങ്ങളിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നു ഉറപ്പും നല്‍കി.

ട്രമ്പ് ഈയൊരു വേദി തന്റെതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ്റെതുടക്കമായും കണ്ടോ എന്നു സന്ദേഹിക്കുന്നു. താന്‍ ഭരണം ഏറ്റെടുത്തതിനുശേഷം അമേരിക്കയില്‍ വന്ന പുരോഗതി, തൊഴിലില്ലായ്മയില്‍ വന്ന വമ്പന്‍ കുറവ്, ഇതില്‍ എല്ലാ വിഭാഗങ്ങള്‍ക്കും നേട്ടം എല്ലാം എടുത്തു പറഞ്ഞു. കൂടാതെ താന്‍ നിയമരഹിത കുടിയേറ്റം നിര്‍ത്തലാക്കും എന്നും പറഞ്ഞു.

പിന്നാലെ മോദി പ്രസംഗ വേദിയിലെത്തി. ഇതുപോലൊരു തീപ്പൊരി പ്രസംഗം ഞാന്‍ ആദ്യമായി കേള്‍ക്കുങ്കയാണ്. തന്റെഭരണം പാവപ്പെട്ടവന്റ്റെ ഉന്നമനം മുന്നില്‍ കാണുന്നു. കൂടാതെ ജാതി മത ഭേദം കൂടാതെ എല്ലാവര്‍ക്കും ഒരുപോലെ സമാധാനത്തില്‍ ജീവിക്കുന്നതിനു ഉതകുന്ന ഒരന്തരീഷം നിലവില്‍ വരുത്തുക ലക്ഷ്യമിടുന്നു.

9/11 അമേരിക്കയില്‍, മുംബൈ സ്ഫോടനം ഇന്ത്യയില്‍, ഇരു രാഷ്ട്രങ്ങളും ഭീകരുടെ വെല്ലുവിളികളെ നേരിടുന്നു. നിരപരാധികള്‍ കൊലചെയ്യപ്പെടുന്നു. അമേരിക്കയും ഇന്ത്യയും തീവ്രവാദികള്‍ക്കെതിരായി പോരാടും. പ്രസംഗം തീരുന്നതിനു മുന്‍പ് മോദി സദസ്യരോട് ആവശ്യപ്പെട്ടു ഇന്ത്യ അമേരിക്ക അടുപ്പത്തില്‍ഡൊണാള്‍ഡ് ട്രമ്പ് വഹിക്കുന്ന വിലതീരാത്ത പങ്ക് അംഗീകരിക്കണമെന്ന്.

പ്രസംഗത്തിനു ശേഷം മോദി ട്രംപിന്റ്റെ കരംപിടിച്ചു മുന്നറിവില്ലാതെ തന്നോടൊപ്പം സ്റ്റേഡിയത്തിനുള്ളില്‍ ഒരു പ്രദക്ഷിണം വച്ചത്സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചു എന്നിരുന്നാല്‍ത്തന്നെയും വാദ്യഘോഷങ്ങളോടെ പ്രദക്ഷിണവും നടന്നു. അതോടെ ഈ സമ്മേളനം പര്യവസാനിച്ചു.

ട്രമ്പിന്റെ കരം പിടിച്ച് സ്റ്റേഡിയം ചുറ്റി മോദിയുടെ ജൈത്രയാത്ര (ബി ജോണ്‍ കുന്തറ)ട്രമ്പിന്റെ കരം പിടിച്ച് സ്റ്റേഡിയം ചുറ്റി മോദിയുടെ ജൈത്രയാത്ര (ബി ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക