Image

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, ജനങ്ങള്‍ ആശങ്കയില്‍: ചൊവ്വാഴ്ച വരെ മഴ തുടരും

Published on 20 July, 2019
ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, ജനങ്ങള്‍ ആശങ്കയില്‍: ചൊവ്വാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക പടര്‍ത്തുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 112.5 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. മലങ്കര അണക്കെട്ടിന്റെ 1 ഷട്ടര്‍ ഇന്ന് രാവിലെ തുറന്നിരുന്നു. നിലവില്‍ ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. തീരദേശങ്ങളില്‍ വ്യാപക കടലാക്രമണമാണ്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്നും നാല് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക