Image

ഫെഡറല്‍ മിനിമം വേജ് 15 ഡോളര്‍-ബില്‍ യു.എസ്. ഹൗസ് പാസ്സാക്കി

പി.പി. ചെറിയാന്‍ Published on 20 July, 2019
ഫെഡറല്‍ മിനിമം വേജ് 15 ഡോളര്‍-ബില്‍ യു.എസ്. ഹൗസ് പാസ്സാക്കി
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ കുറഞ്ഞ വേതനം മണിക്കൂറില്‍ 15 ഡോളറാക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ യു.എസ്. ഹൗസ്സില്‍ ജൂലായ് 18ന് പാസ്സാക്കി. ഡെമോക്രാറ്റിക്ക് പാര്‍ട്ടി കൊണ്ടു വന്ന ബില്ലിന് അനുകൂലമായി 231 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 199 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു.

ദേശീയ കുറഞ്ഞ വേതനം 7.25 ല്‍ നിന്നും വര്‍ദ്ധിപ്പിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.

പത്തുവര്‍ഷത്തിനുശേഷമാണ് ഫെഡറല്‍ മിനിമം വേജ് വര്‍ദ്ധിപ്പിക്കുന്ന ബില്‍ യു.എസ്. ഹൗസ് പാസ്സാക്കിയത്. 2020 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു നേട്ടമായി ഉയര്‍ത്തി കാണിക്കുന്നതിനു കൂടിയാണ് ഇങ്ങനെയൊരു ബില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും യു.എസ്. ഹൗസ്സില്‍ ഭൂരിപക്ഷം ഡമോക്രാറ്റിക് പാര്‍ട്ടിക്കാണെങ്കിലും, യു.എസ്. സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതു പാസ്സാക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.

മിനിമം വേജ് ഇത്രയും വര്‍ദ്ധിപ്പിക്കുന്നതു ചെറുകിടവ്യവസായങ്ങളേയും, വ്യാപാര കേന്ദ്രങ്ങളേയും ദോഷമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതിനകം തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കുറഞ്ഞ വേതനം 15 ഡോളറാകുന്നതു മുപ്പതു മില്യണ്‍ ജീവനക്കാരുടെ പെ ചെക്കില്‍ വന്‍വര്‍ദ്ധനയുണ്ടാകുമെന്നും, അതുകൊണ്ടു തന്നെ ഇത് വളരെ സ്വീകാര്യമാണെന്നും ഡെമോക്രാററിക് മെജോറിട്ടി ലീഡര്‍ സ്‌റ്റെനി ഹോയര്‍(മേരിലാന്റ്) അഭിപ്രായപ്പെട്ടു. പ്രമീള ജയ്പാല്‍, മാര്‍ക്ക് പീക്കണ്‍, സ്റ്റെഫിനി മര്‍ഫി എന്നിവരാണ് ബില്‍ കൊണ്ടുവരുന്നതിന് മുന്‍കൈ എടുത്തത്.

ഫെഡറല്‍ മിനിമം വേജ് 15 ഡോളര്‍-ബില്‍ യു.എസ്. ഹൗസ് പാസ്സാക്കിഫെഡറല്‍ മിനിമം വേജ് 15 ഡോളര്‍-ബില്‍ യു.എസ്. ഹൗസ് പാസ്സാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക