Image

മാര്‍ മനത്തോടത്ത് വാര്‍ത്ത സമ്മേളനം വിളിച്ചത് വ്യാജരേഖാ കേസ് അട്ടിമറിക്കാനാണെന്ന് ഒരു വിഭാഗം വിശ്വാസികള്‍

Published on 22 May, 2019
മാര്‍ മനത്തോടത്ത് വാര്‍ത്ത സമ്മേളനം വിളിച്ചത് വ്യാജരേഖാ കേസ് അട്ടിമറിക്കാനാണെന്ന് ഒരു വിഭാഗം വിശ്വാസികള്‍

കൊച്ചി: കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസില്‍ വിശദീകരണവുമായി എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്ത് വാര്‍ത്താസമ്മേളനം വിളിച്ചതില്‍ വിമര്‍ശനമുന്നയിച്ച് ഒരു വിഭാഗം വിശ്വാസികള്‍. അതിരൂപതയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ വത്തിക്കാനില്‍ നിന്നും നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍
ബിഷപ് തന്നെ പ്രശ്‌നങ്ങള്‍ വഷളാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പത്രസമ്മേളനത്തിലുള്ള ആശങ്കയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍  ഇവര്‍ പറഞ്ഞു.

സിറോമലബാര്‍ സഭയുടെ സ്ഥിരം സിനഡും ,പൂര്‍ണ്ണ മെത്രാന്‍ സിനഡും തീരുമാനിച്ചപ്രകാരം നടന്നുവരുന്ന വ്യാജരേഖാ കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ രണ്ട് സിനഡിലും അംഗമായ ബിഷപ്പ് ജേക്കബ് മനത്തോടത്ത് അതിരൂപതയിലെ മറ്റ് സഹായമെത്രാന്മാരുടെയും ഏതാനും മുതിര്‍ന്നവൈദികരുടെയും സാനിധ്യത്തില്‍ ഈ പത്രസമ്മേളനം വിളിച്ച് ചേര്‍ത്തതെന്ന് അവര്‍ ആരോപിച്ചു. 

ഇന്ത്യയിലെ നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് കീഴില്‍ ശരിയായ ദിശയില്‍ നടക്കുന്നതായ ഒരു കേസ് അന്വേഷണത്തില്‍ അതിരൂപതയ്ക്ക് ഉള്ളതായ ആശങ്ക സംസ്ഥാന പോലീസ് മേധാവികളെയോ , കോടതിയെയോ രേഖാമൂലം അറിയിക്കുകയാണ് ബിഷപ്പ് ജേക്കബ് മനത്തോടത്ത് ചെയ്യേണ്ടിയിരുന്നത്. ംസ്ഥാന പോലീസ് വ്യാജമെന്ന് കണ്ടെടുത്ത രേഖകള്‍ വ്യാജമല്ലഎന്ന് അടിവരയിട്ട് പറഞ്ഞ അദ്ദേഹം അതിനുള്ള തെളിവുകള്‍ പോലീസിനോ , കോടതിക്കോ സമര്‍പ്പിക്കേണ്ടതാണ് ഇവര്‍ ആവശ്യപ്പെട്ടു.

അന്വേഷണം നടക്കുന്നതും  കോടതി ഇടപെട്ടതുമായ കേസില്‍ ഈ രണ്ട് നിയമവ്യവസ്ഥയുടെയും വിശ്വാസ്യതയിലുള്ള സംശയം  പൊതുവേദിയില്‍  പ്രസ്തുതക്രിമിനല്‍ കേസിലെ പ്രതിതന്നെ ഉന്നയിച്ചത് വഴി വളരെ ഗുരുതരമായ കോടതിഅലക്ഷ്യമാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ജോസി ജെയിംസ്, ടിജോയ് തോമസ്, ഡെന്നി തോമസ്, ജിമ്മി പുത്തരിക്കല്‍, ജോയ് മൂഞ്ഞേലി, സക്കറിയ കട്ടിക്കാരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക